മമ്മൂട്ടിയുടെ ബിലാൽ വീണ്ടും എത്തുമോ! സംശയരീതിയിൽ അമൽ നീരദിന്റെ പോസ്റ്റ് 

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിൽ എടുത്തുപറയാവുന്ന ഒരു ചിത്രമാണ് ബിഗ് ബി, 2007 ൽ അമൽ നീരദ് സംവിധാനം ചെയ്യ്ത മമ്മൂട്ടിയുടെ ഒരു ഹിറ്റ് ഐറ്റം തന്നെയായിരുന്നു ബിഗ് ബി, ചിത്രത്തിലെ ബിലാൽ ജോൺ കുരിശിങ്കൽ…

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിൽ എടുത്തുപറയാവുന്ന ഒരു ചിത്രമാണ് ബിഗ് ബി, 2007 ൽ അമൽ നീരദ് സംവിധാനം ചെയ്യ്ത മമ്മൂട്ടിയുടെ ഒരു ഹിറ്റ് ഐറ്റം തന്നെയായിരുന്നു ബിഗ് ബി, ചിത്രത്തിലെ ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മമ്മൂട്ടി എത്തുന്നത്, ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം താമസിക്കാതെ എത്തുമെന്ന് കുറെ സൂചനകൾ മുൻപുണ്ടായിട്ടുണ്ട്.

ഈ ചർച്ചകൾക്കിടയിൽ ഇപ്പോൾ സംവിധായകാൻ അമൽ നീരദ് പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വീണ്ടും ബിഗ് ബി രണ്ടാം ഭാഗം വരുന്ന് എന്ന് ആരാധകർക്ക് സംശയം ഉണ്ടാകുന്നത്  ,പുതിയ ടൈറ്റിൽ ഗ്രാഫിക്സ് രീതിയിലാണ് സംവിധായകൻ പോസ്റ്റ് ചെയ്യ്തിരിക്കുന്നത്, കൂടാതെ ഇതിൽ ബിലാൽ ആൻ അമൽ നീരദ് ഫിലിം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ബിഗ് ബി യുടെ ടൈറ്റിൽ ഗ്രഫിക്സ് ചെയ്യ്ത രാജീവ് ഗോപാലിനെ നന്ദി അറിയിക്കുന്നു, ഏറ്റവും മികച്ച ഗ്രാഫിക്സ് ഡിസൈനർ തന്നെയാണ് രാജീവ് ഗോപാൽ. അമൽ നീരദിന്റെ ഈ പോസ്റ്റ് കണ്ടു പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് ഇത് ബിലാലിന്റെ രണ്ടാം വരവിനുള്ള സൂചനയാണ് എന്നാണ്.