അനിരുദ്ധ് രവിചന്ദർ മലയാളത്തിലേക്ക്;അരങ്ങേറ്റം പൃഥ്വിരാജിന്റെ ടൈസണിലൂടെ!!

കഴിഞ്ഞ വർഷം ജൂണിലാണ് പൃഥ്വിരാജ് സുകുമാരൻ ടൈസൺ എന്ന തന്റെ സിനിമ പ്രഖ്യാപിച്ചത്. മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമ താൻ തന്നെ സംവിധാനവും താൻ ചെയ്യുമെന്നാണ് താരം അറിയച്ചത്. പ്രശസ്ത നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ…

കഴിഞ്ഞ വർഷം ജൂണിലാണ് പൃഥ്വിരാജ് സുകുമാരൻ ടൈസൺ എന്ന തന്റെ സിനിമ പ്രഖ്യാപിച്ചത്. മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമ താൻ തന്നെ സംവിധാനവും താൻ ചെയ്യുമെന്നാണ് താരം അറിയച്ചത്. പ്രശസ്ത നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ബഹുഭാഷാ ചിത്രമായാണ് ടൈസൺ എത്തുക.

സോഷ്യൽ ത്രില്ലറായ ടെസണിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ. ചിത്രത്തിന് സംഗീതം ഒരുക്കാനുള്ള ചർച്ചയിലാണെന്നാണ് ഏറ്റവും പുതിയ വാർത്ത. അതേ സമയം അടുത്തിടെ കൊച്ചിയിൽ നടന്ന അനിരുദ്ധിന്റെ സംഗീത പരിപാടിയിൽ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും പങ്കെടുത്തുരുന്നു. ഇതാണ് ടൈസണിലൂടെ അനിരുദ്ധ് രവിചന്ദർ മലയാളത്തിലേക്ക് എത്തുന്നു എന്ന വാർത്തയുടെ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്.

തമിഴിലെ സൂപ്പർ ഹിറ്റ് സംഗീതസംവിധായകരിൽ ഒരാളാണ് അനിരുദ്ധ് രവിചന്ദർ. നിരവധി പുതിയ സിനിമകൾക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്. രജനികത്തിന്റെ ജയിലർ, വിജയുടെ ലിയോ, അജിത്തിന്റെ വിട മുയാർച്ചി എന്നീ സിനിമകളിലെ സംഗീതം കൈകാര്യം ചെയ്യുന്നത് അനിരുദ്ധാണ്. അറ്റ്ലി-ഷാരൂഖ് ഖാൻ ചിത്രമായ ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അനിരുദ്ധ് രവിചന്ദർ.