പ്രണയത്തിനു പ്രായം ഒരു തടസമല്ല കാരണം പറഞ്ഞു മഞ്ജു വാര്യർ!!

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേരിലറിയപെടുന്ന നടിയാണ് മഞ്ജുവാര്യർ. ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരം പിന്നീട് നിരവധി ശ്കതമായ കഥാപത്രങ്ങൾ ചെയ്യ്തു പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരു നല്ല നടി എന്ന പേരിൽ മാത്രമല്ല ക്ലാസ്സിക്കൽ ഡാൻസർ സിംഗർ, പ്രൊഡ്യൂസർ എന്നീ നിലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നടിയും കൂടിയാണ് മഞ്ജു വാര്യർ. തന്റെ അഭിനയ മികവ് കൊണ്ട് തന്നെ നിരവധി അവാർഡുകൾ കരസ്ഥമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.തന്റെപുതിയ ചിത്രമായ ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പ്രമോഷന്റെ ഭാഗമായി സംവിധായകൻ ഒപ്പം പങ്കെടുത്ത അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധയാകുന്നത്.


പ്രണയാഭ്യർത്ഥന കിട്ടാൻ ഒരിക്കലും പ്രായം ഒരു തടസ്സമല്ല താരം പറഞ്ഞു. താൻ ഇപ്പോളും ചെറുപ്പമായിരിക്കുന്നത് പ്രണയാഭ്യർത്ഥന ഉള്ളതുകൊണ്ടാണ് എന്ന അവതാരകുടെ ചോദ്യത്തിനാണ് താരം ഇങ്ങനെ ഒരു മറുപടി നൽകിയത്. എന്നാൽ താരം ഈ ചോദ്യം കേട്ടപ്പോൾ ആദ്യ൦ ഒന്ന് പുഞ്ചിരിക്കുകയാണ് ചെയ്യ്തത് പിന്നീട് താരം പറഞ്ഞു പ്രായം ഒരിക്കലും പ്രണയത്തിനു തടസ്സം ആകില്ല. തനിക്കും ഇടയ്ക്കു ഇങ്ങനെ പ്രണയാഭ്യർത്ഥന കിട്ടാറുണ്ട് എന്നും നടി പറഞ്ഞു.


കൂടാതെ താരം പറഞ്ഞു തനിക്കെതിരെ എത്തുന്ന ട്രോളുകളെ ഒരുപാടു ആസ്വദിക്കാറുണ്ടെന്നും. താൻ തന്നെ പലർക്കും കഞ്ഞി എടുക്കട്ടേ മാണിക്യ എന്ന ട്രോള് അയച്ചു കൊടുത്തിട്ടുണ്ടെന്നും പറയുന്നു. ‘മേരി ആവാസ് സുനോ’ എന്ന ചിത്രം പ്രജേഷ് സെൻ സംവിധാനം ചെയ്തു മഞ്ജുവും, ജയസൂര്യയും അഭിനയിച്ച സിനിമയാണ്, കൂടാതെ താരത്തിന്റെ മറ്റൊരു പുതിയ ചിത്രം ആണ് ജാക്ക് ആൻഡ് ജിൽ.

Previous article‘ആ മൗനത്തിന്റെ അര്‍ഥം ഇപ്പോഴാണ് മനസ്സിലാകുന്നത്, നഷ്ടപ്പെട്ടത് എന്റെ ലോകമാണ്’ ഭാര്യയെ കുറിച്ച് ജഗദീഷ്
Next articleക്രൈം പാര്‍ട്ണര്‍- ചിപ്‌സ് പാക്കറ്റ് അടിച്ചു മാറ്റാന്‍ ശ്രമിച്ച് നായയും കുരങ്ങനും- വൈറലായി വീഡിയോ