അതൊക്കെ ഞാൻ ശരിക്കും ആസ്വദിച്ച് തന്നെയാണ് ചെയ്തത്

നടൻ കൃഷ്ണകുമാറിന്റെ കുടുബത്തിന് ആരാധകർ ഏറെയാണ് ഉള്ളത്. സോഷ്യൽ മീഡിയിൽ ഏറെ സജീവമായ ഇവർ വളരെ പെട്ടന്നനാണ് മലയാളികൾക്ക് പ്രിയങ്കരർ ആയി മാറിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ ദിയ, ഇഷാനി, ഹൻസിക,അഹാന എന്നിവരും…

നടൻ കൃഷ്ണകുമാറിന്റെ കുടുബത്തിന് ആരാധകർ ഏറെയാണ് ഉള്ളത്. സോഷ്യൽ മീഡിയിൽ ഏറെ സജീവമായ ഇവർ വളരെ പെട്ടന്നനാണ് മലയാളികൾക്ക് പ്രിയങ്കരർ ആയി മാറിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ ദിയ, ഇഷാനി, ഹൻസിക,അഹാന എന്നിവരും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയിൽ വളര സജീവമാണ്. ഇവരുടെ വീട്ടിലെ വിശേഷങ്ങളൊക്കെ അറിയാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യവുമാണ്. കുടുംബത്തിന്റെ വിശേഷങ്ങളുമായി പലപ്പോഴും കൃഷ്ണകുമാർ രംഗത്തെത്താറുണ്ട്. വീട്ടിലെയും അംഗങ്ങളുടെയും മുഴുവൻ വിശേഷങ്ങളും ഇവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ കൂടി പങ്കുവെക്കാറുണ്ട്. അതെല്ലാം ക്ഷണ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം അഹാന പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

വിഡിയോയിൽ കുട്ടിക്കാലത്ത് ‘അമ്മ സിന്ധു നാല് മക്കൾക്കും കെട്ടി കൊടുക്കുന്ന ഹെയർ സ്റ്റൈലുകളെ കുറിച്ചും തനിക്ക് പതിവായി കെട്ടി തരുന്ന ഹെയർ സ്റ്റൈൽ എന്തൊക്കെ ആയിരുന്നു എന്നും പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് അഹാനയും സിന്ധുവും. നാല് പെൺകുട്ടികൾ ആണ് അമ്മയ്ക്ക് ഉള്ളത് എങ്കിലും ‘അമ്മ ഞങ്ങളെ അണിയിച്ചൊരുക്കുന്ന കാര്യത്തിൽ ഒരു മടിയും കാണിച്ചിട്ടില്ല. കുട്ടിക്കാലത്തെ ഞങ്ങളുടെ ചിത്രങ്ങൾ കാണുമ്പോൾ തന്നെ അത് മനസ്സിലാകും ‘അമ്മ എത്ര സമയം എടുത്താണ് ഞങ്ങൾ നാലു പെണ്മക്കളെ അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന്. എന്തെങ്കിലും ഫങ്ക്ഷന് ഒക്കെ ഉണ്ടെങ്കിൽ ഞങ്ങൾ നാല് പേരും വരി വരിയായി അമ്മയ്ക്ക് മുന്നിൽ നിൽക്കും. ഞങ്ങൾക്ക് ചേരുന്ന തരത്തിൽ ഉള്ള ഹെയർ സ്റ്റൈൽ ‘അമ്മ ഞങ്ങൾക്ക് ചെയ്തു തരും.

 

മക്കളെ ഒരുക്കാൻ വേണ്ടി ‘അമ്മ സുഹൃത്തുക്കളൊട് ഒക്കെ പറഞ്ഞു വിദേശത്ത് നിന്നും ഹെയർ ക്ലിപ്പുകളും ബണ്ണുകളും റിബണുകളും ഒക്കെ വാങ്ങിപ്പിക്കാറുണ്ടായിരുന്നു എന്നും അഹാന പറഞ്ഞു. നാല് മക്കൾ ഉണ്ടെങ്കിലും അവരെ ഒരുക്കുന്ന കാര്യത്തിൽ ഞാൻ ഒരു പിശുക്കും കാണിച്ചിട്ടില്ല എന്നും അതൊക്കെ ഞാൻ ശരിക്കും എന്ജോയ് ചെയ്തിരുന്നു എന്നും പലപ്പോഴും അത് കൊണ്ട് തനിക് ഒരുങ്ങാനോ മുടി കെട്ടാനോ പോലും സമയം കിട്ടിയിരുന്നില്ല എന്നും പല ഫങ്ക്ഷനുകൾക്കും ഞാൻ കണ്ണെഴുതാതെയും മുടി കിട്ടാതെയും ഒക്കെ പോയിട്ടുണ്ട് എന്നും സിദ്ധു പറയുന്നു. കൂടാതെ ചെറുപ്പത്തിൽ അഹാനയ്ക്ക് ഏറ്റവും കൂടുതൽ കെട്ടികൊടുക്കുന്ന ഹെയർ സ്റ്റൈൽ വീണ്ടും കെട്ടികൊടുക്കുന്ന വിഡിയോയും ഇവർ പങ്കുവെച്ചിരുന്നു.