13,000 അടി ഉയരത്തില്‍ പക്ഷിയെപ്പോലെ പറന്നുനടക്കുമ്പോള്‍ സന്തോഷം!!! വീണ്ടും സ്‌കൈ ഡൈവ് നടത്തി അഹാന

മലയാളത്തിന്റെ യുവനായികമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. ഏറെ ആരാധകരുമുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. വിശേഷങ്ങളും യാത്രകളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. സാഹസിക യാത്രകളും ഏറെ ഇഷ്ടപ്പെടുന്നയാളാണ് അഹാന. ഇപ്പോഴിതാ താരം പുതിയ…

മലയാളത്തിന്റെ യുവനായികമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. ഏറെ ആരാധകരുമുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. വിശേഷങ്ങളും യാത്രകളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. സാഹസിക യാത്രകളും ഏറെ ഇഷ്ടപ്പെടുന്നയാളാണ് അഹാന.

ഇപ്പോഴിതാ താരം പുതിയ സ്‌കൈ ഡൈവ് നടത്തിയ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ദുബായില്‍ വെച്ചുള്ള ഈ സാഹസിക യാത്രയുടെ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

13,000 അടി ഉയരത്തില്‍ ഒരു പക്ഷിയെപ്പോലെ പറന്നുനടക്കുമ്പോള്‍ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന ക്യാപ്ഷനോട് കൂടിയാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ദുബായിലെ പാം ജുമൈറയ്ക്ക് മുകളിലൂടെയായിരുന്നു അഹാനയുടെ സാഹസിക പറക്കല്‍. നാലുമാസം മുന്‍പ് അഹാന നടത്തിയ സ്‌കൈ ഡൈവിങ് ഏറെ ശ്രദ്ധ നേടിയിരുന്നു.

സാഹസിക യാത്ര ഇഷ്ടപ്പെടുന്ന സെലിബ്രിറ്റികളൊക്കെ സ്‌കൈഡൈവിങ്ങിന് പാം ജുമൈറയിലേക്ക് എത്താറുണ്ട്.വിമാനത്തില്‍ നിന്ന് ഒരു പ്രൊഫഷണല്‍ ഇന്‍സ്ട്രക്ടര്‍ക്കൊപ്പം ചാടുന്നതിനാല്‍ മുന്‍പരിചയമില്ലാത്തവര്‍ക്കും സ്‌കൈ ഡൈവ് സേഫ് ആയി ചെയ്യാനാകും.

വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണ് പാം ജുമൈറ. കൃത്രിമ ദ്വീപ് സമൂഹമാണ് പാം ജുമൈറ. ഈന്തപ്പനയുടെ ആകൃതിയിലാണ് ദ്വീപ് നിര്‍മിച്ചിരിക്കുന്നത്.ഈയടുത്ത് അംബാനി പാം ജുമൈറ ദ്വീപില്‍ അത്യാഢംബര ബംഗ്ലാവും സ്വന്തമാക്കിയിരുന്നു.