അഹാനയുടെ ‘നാൻസി റാണി’ ഡിസംബറിൽ എത്തും

അഹാന കൃഷ്ണ നായികയായി വേഷമിടുന്ന പുതിയ സിനിമയാണ് ‘നാൻസി റാണി’. മമ്മൂട്ടിയുടെ ഫാൻ ഗേൾ ആയ നാൻസിയുടെ ജീവിതമാണ് നാൻസി റാണി എന്ന സിനിമയ ചിത്രത്തിൽ അർജുൻ അശോകൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ…

അഹാന കൃഷ്ണ നായികയായി വേഷമിടുന്ന പുതിയ സിനിമയാണ് ‘നാൻസി റാണി’. മമ്മൂട്ടിയുടെ ഫാൻ ഗേൾ ആയ നാൻസിയുടെ ജീവിതമാണ് നാൻസി റാണി എന്ന സിനിമയ ചിത്രത്തിൽ അർജുൻ അശോകൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ പുറത്ത് വിട്ടിരുക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.മനു ജെയിംസ് ആണ് നാൻസി റാണി സംവിധാനം ചെയ്യുന്നത്.

അജു വർഗീസ്, ലാൽ, ശ്രീനിവാസൻ,ഇന്ദ്രൻസ്, മാമുക്കോയ,സണ്ണി വെയിൻ, കോട്ടയം, മല്ലിക സുകുമാരൻ,സുധീർ കരമന, അബു സലീം,ഇർഷാദ് അലി, അനീഷ് മേനോൻ, വൈശാഖ് നായർ,ലെന,മാലാ പാർവതി, ദേവി അജിത്ത്, അസീസ് നെടുമങ്ങാട്, സോഹൻ സീനുലാൽ,ജോളി ചിറയത്ത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അഭിനയ മോഹിയായ നാൻസി എന്ന യുവതി സിനിമയിലേക്ക് എത്തിപ്പെടാനുള്ള പോരാട്ടത്തിന്റെ കഥായാണ് നാൻസി റാണി പറയുന്നത്. ഡിസംബറിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സിനിമയിൽ സിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം,തൊടുപുഴ, മൂന്നാർ, വട്ടവട, കുട്ടിക്കാനം,അമേരിക്ക,ഗ്രീസ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.ഛായാഗ്രഹണം രാകേഷ് നാരായണൻ, അമിത് സി മോഹനൻ, പശ്ചാത്തല സംഗീതം: സ്വാതി മനു പ്രതീക്,സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ അനൂപ് ഫ്രാൻസിസ്, അരവിന്ദ് ലാൽ എന്നിവരാണ്