താനും ഒരു സ്ത്രീ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രമാണ് ആഗ്രഹിച്ചത്, എന്നാൽ ലഭിച്ചതോ! വിഷമം ഉണ്ട് ,ഐശ്വര്യ 

തെന്നിന്ത്യയിലു൦, മലയാളത്തിലും ഒരുപോലെ അഭിനയ തിളക്കത്തിൽ എത്തിയ നടിയാണ് ഐശ്വര്യ ഭാസ്കർ, ഇപ്പോൾ തന്റെ വ്യക്തിജീവിതത്തിലെ ചില സംഭവങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്, തനിക്കു ജീവിതത്തിൽ വലിയ…

തെന്നിന്ത്യയിലു൦, മലയാളത്തിലും ഒരുപോലെ അഭിനയ തിളക്കത്തിൽ എത്തിയ നടിയാണ് ഐശ്വര്യ ഭാസ്കർ, ഇപ്പോൾ തന്റെ വ്യക്തിജീവിതത്തിലെ ചില സംഭവങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്, തനിക്കു ജീവിതത്തിൽ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ലായിരുന്നു, താനും ഒരു സ്ത്രീ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രമാണ്  ആഗ്രഹിച്ചത്. കുറെ വസ്ത്രവും, സ്വർണ്ണവും ,അല്ലെങ്കിൽ അഭിനയിച്ചു കൂടുതൽ ഉയരങ്ങളിൽ എത്തണം എന്നൊന്നും അല്ല ചിന്തിച്ചത്.

സ്വന്തമായി ഒരു വീട് വേണം ,കാറ് വേണം,അതിൽ ഞാനും എന്റെ ഭർത്താവും,കുട്ടികളുമായി ഒന്നിച്ചു സന്തോഷിച്ചും, സ്നേഹിച്ചും കഴിയണമെന്നാണ് കരുതിയത്, എന്നാൽ ലഭിച്ചതോ ,അങ്ങനെ ഒന്നുമല്ല, താൻ കൂടുതൽ സ്നേഹവും, കരുതലും നൽകുന്ന ആളാണ്. താൻ അങ്ങനെ ആയിരുന്നു തന്റെ ഭർത്താവിന് എന്നാൽ അയാൾ മുതലാക്കാൻ ശ്രമിച്ചുയെന്നു തന്നെ പറയാം ,അതിൽ നല്ല സങ്കടം ഉണ്ട് ഐശ്വര്യ പറയുന്നു.

ആ ഒരു രീതിയാണ് പിന്നീട് വിവാഹമോചനത്തിൽ എത്തിയതും. എന്നാൽ അതിനു ശേഷം മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചതുമില്ല, എന്നാൽ ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നിയിട്ടുണ്ട്, എന്നാൽ രണ്ടാമത് വരുന്ന ആൾ അതിലും കുഴപ്പക്കാരൻ ആണെങ്കിൽ തീർന്നില്ലേ പിന്നീടുള്ള ജീവിതം. ഇപ്പോൾ ജീവിതത്തിൽ പ്രധാന്യം കൊടുക്കുന്നത് മക്കൾക്ക് ആണ് ഐശ്വര്യ പറയുന്നു.