‘നിലവില്‍ ഏറ്റവും മോശം സൗണ്ട് സ്ട്രീമിംഗ് ഔട്ട്പുട്ട് ഉള്ള സോണി ലിവില്‍ ഈ പടം കൊടുക്കേണ്ടായിരുന്നു’

പ്രേക്ഷക ഏറ്റെടുത്ത ചിത്രമാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’. കേരളം നേരിട്ട മഹാപ്രളയത്തിന്റെ നേര്‍സാക്ഷ്യമായ ചിത്രം ആദ്യദിനം മുതല്‍ മികച്ച പ്രതികരണങ്ങളോടൊപ്പം പ്രേക്ഷക- നിരൂപക പ്രശംസയും ഏറ്റുവാങ്ങി മുന്നേറുകയായിരുന്നു. ചിത്രം അടുത്ത…

പ്രേക്ഷക ഏറ്റെടുത്ത ചിത്രമാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’. കേരളം നേരിട്ട മഹാപ്രളയത്തിന്റെ നേര്‍സാക്ഷ്യമായ ചിത്രം ആദ്യദിനം മുതല്‍ മികച്ച പ്രതികരണങ്ങളോടൊപ്പം പ്രേക്ഷക- നിരൂപക പ്രശംസയും ഏറ്റുവാങ്ങി മുന്നേറുകയായിരുന്നു. ചിത്രം അടുത്ത ദിവസം ഒടിടിയിലെത്തുകയാണ്. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘നിലവില്‍ ഏറ്റവും മോശം സൗണ്ട് സ്ട്രീമിംഗ് ഔട്ട്പുട്ട് ഉള്ള സോണി ലിവില്‍ ഈ പടം കൊടുക്കേണ്ടായിരുന്നു’ എന്നാണ് ഉണ്ണി കൃഷ്ണന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

2018 തിയറ്ററില്‍ കണ്ടവര്‍ക്കറിയാം അതിന്റെ സൗണ്ട് എഫക്ട് എത്ര മാത്രം ഉണ്ടായിരുന്നു എന്നത്. മഴയുടെയും പ്രളയത്തിന്റെയും ഒക്കെ ഭീകരത പ്രേക്ഷകരില്‍ അതേപോലെ അനുഭവിപ്പിക്കുന്നതില്‍ 2018 ന്റെ സൗണ്ട് ഡിസൈന്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഇല്ലാത്ത ഒരു സീന്‍ പോലും 2018 ല്‍ എന്റെ ഓര്‍മയില്‍ ഇല്ല. പുലിമുരുകന്‍ പോലെ വളരെ ചുരുക്കം മലയാളം സിനിമകള്‍ മാത്രമേ കഴിഞ്ഞ ഒരു 10 വര്ഷത്തിനിടക്ക് കേരളത്തിലെ സിനിമ തീയറ്ററുകളുടെ സ്പീക്കരുകളുടെ കപ്പാസിറ്റി അളന്നിട്ടുള്ളൂ.! ആ കൂട്ടത്തിലേക്കു ചേര്‍ത്തു വയ്ക്കാം 2018 നെ. നിലവില്‍ ഏറ്റവും മോശം സൗണ്ട് സ്ട്രീമിംഗ് ഔട്ട്പുട്ട് ഉള്ള സോണി Liv ല്‍ ഈ പടം കൊടുക്കേണ്ടായിരുന്നു.??

മെയ് അഞ്ചിനാണ് ജൂഡ് ആന്റണി ചിത്രം റിലീസ് ചെയ്തത്. മെയ് 12 മുതല്‍ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തിയിരുന്നു. സമീപകാലത്ത് മലയാള സിനിമയില്‍ വമ്പന്‍ താരനിര അണിനിരന്ന ചിത്രം കൂടിയായിരുന്നു ഇത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി ധര്‍മജന്‍ ആണ് തിരക്കഥ. പിആര്‍ഒ & ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.