ഞങ്ങൾക്കിടയിൽ അത്തരത്തിലുള്ള സംസാരങ്ങൾ ഉണ്ടാകാറുണ്ട്!

മലയാള സിനിമയിൽ മാത്രമല്ല, തമിഴ് സിനിമകളിലും സജീവമായ താരമാണ് ഐശ്വര്യ ലക്ഷ്‌മി.ഇപ്പോൾ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒരു സിനിമ കണ്ടിട്ട് താനും കൂട്ടുകാരും അതിനെ കുറിച്ച് അഭിപ്രായം പറയാറുണ്ട് എന്നാണു ഐശ്വര്യ പറഞ്ഞിരിക്കുന്നത്.…

aishwarya about cinema

മലയാള സിനിമയിൽ മാത്രമല്ല, തമിഴ് സിനിമകളിലും സജീവമായ താരമാണ് ഐശ്വര്യ ലക്ഷ്‌മി.ഇപ്പോൾ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒരു സിനിമ കണ്ടിട്ട് താനും കൂട്ടുകാരും അതിനെ കുറിച്ച് അഭിപ്രായം പറയാറുണ്ട് എന്നാണു ഐശ്വര്യ പറഞ്ഞിരിക്കുന്നത്. ഇപ്പോൾ ഇറങ്ങുന്ന എല്ലാ സിനിമകളും കാണുകയും അതിന്റെ കുറിച്ച് തങ്ങളുടേതായ അഭിപ്രായങ്ങൾ തങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ടെന്നും ആണ് ഐശ്വര്യ പറഞ്ഞിരിക്കുന്നത്. ഇനി പോലെ തന്നെ സിനിമ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ട് എന്റെ സുഹൃത്തുക്കൾക്കിടയിൽ. പലപ്പോഴും സിനിമയുടെ കഥപറഞ്ഞും ആശയങ്ങൾ പറഞ്ഞു ഞങ്ങൾ തല്ലുകൂടാറുമുണ്ട്. അടുത്തിടെയും ഞങ്ങൾക്കിടയിൽ വഴക്കുണ്ടായിരുന്നു. ഒരു സിനിമയുടെ വിനോദത്തെ കുറിച്ച് പറഞ്ഞായിരുന്നു ഞങ്ങൾ അവസാനമായി അടിയുണ്ടാക്കിയത്.

പണ്ട് പ്രിയദർശൻ ചെയ്തത് പോലെയുള്ള സിനിമകൾ ഒന്നും ഇപ്പോൾ വരാത്തത് എന്താണെന്ന് ഞങ്ങൾ ഇടയ്ക്ക് ആലോചിക്കാറുണ്ട്. എന്നാൽ അതിൽ ഞങ്ങൾക്ക് ഉത്തരം ഒന്നും ലഭിക്കില്ലായിരുന്നു. പ്രിയദര്‍ശന്‍, ഫാസില്‍, സിബി മലയില്‍ എന്നിവര്‍ ചെയ്ത പടങ്ങളെല്ലാം എത്ര മനോഹരം ആയിരുന്നു. അവയെല്ലാം തന്നെ ഞാൻ വീണ്ടും കാണാറുമുണ്ട്. എത്ര തവണ കണ്ടാലും ചിരി അടക്കാൻ കഴിയാത്തതും കരച്ചിൽ അടക്കാൻ കഴിയാത്തതുമായ ഒരുപാട് സിനിമകൾ അവരൊക്കെ നമുക്ക്സമ്മാനിച്ചിട്ടുണ്ട്. ശരിക്കും അത് പോലെയുള്ള ഒരു സിനിമയും ഇപ്പോൾ ഇറങ്ങുന്നില്ല എന്ന് തന്നെ പറയാം. അത്തരം സിനിമകൾ വീണ്ടും വന്നിരുന്നുവെങ്കിൽ എന്ന് ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്. പ്രേക്ഷകരെ പിടിച്ച് നിർത്താൻ അത് പോലെയുള്ള ചിത്രങ്ങൾക്കേ കഴിയു എന്നും ഐശ്വര്യ പറഞ്ഞു.

മായാനദി എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ ചിത്രത്തിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. അടുത്തിടെ തന്റെ ആദ്യ കഥാപാത്രമായ അപ്പുവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് കിട്ടിയ ഏറ്റവും വലിയ തുടക്കം ആയിരുന്നു മായാനദിയിലെ അപ്പു. അതിനു ശേഷം എനിക്ക് കിട്ടിയ അവസരങ്ങൾ എല്ലാം അപ്പുവിനെ റെഫറൻസ് ആയി എടുത്തിട്ടുള്ളവ ആയിരുന്നു. തമിഴിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്. അവരും മായാനദി കണ്ടിട്ടാണ് വിളിക്കുന്നത്. മായാനദിയുടെ ട്രൈലെർ ആദ്യം ഇറങ്ങിയപ്പോൾ തന്നെ സൂപ്പർ ആണെന്ന് എന്റെ സുഹൃത്തുക്കൾ എല്ലാം പറഞ്ഞിരുന്നു. അത് എന്റെ ആത്മവിശ്വാസം ഒരുപാട് വർധിപ്പിച്ചിരുന്നു.