കോവിഡ് കാലഘട്ടം അഭിനയ ജീവിതത്തിൽ മാറ്റം കൊണ്ട് വന്നുവെന്ന് ഐശ്വര്യ ലക്ഷ്മി

എം.ബി.ബി.എസ്  പഠനത്തിന് ശേഷം മോഡലിംഗ് രംഗത്ത് സജീവമാകുന്നു.ശേഷം  നിരവധി മാഗസിനുകളുടെ കവർ ഗേളായി. പരസ്യങ്ങളിൽ മുഖം കാണിച്ചു. ഒരു കാസ്റ്റിംഗ് കോള്‍ കണ്ട് ഓഡിഷനിൽ പങ്കെടുത്തു. അവസാനം 2017ൽ സ്വപ്നം പൂവണിഞ്ഞു.ആദ്യ സിനിമ യുവ…

Aiswarya-Lekshmi01

എം.ബി.ബി.എസ്  പഠനത്തിന് ശേഷം മോഡലിംഗ് രംഗത്ത് സജീവമാകുന്നു.ശേഷം  നിരവധി മാഗസിനുകളുടെ കവർ ഗേളായി. പരസ്യങ്ങളിൽ മുഖം കാണിച്ചു. ഒരു കാസ്റ്റിംഗ് കോള്‍ കണ്ട് ഓഡിഷനിൽ പങ്കെടുത്തു. അവസാനം 2017ൽ സ്വപ്നം പൂവണിഞ്ഞു.ആദ്യ സിനിമ യുവ നടൻ നിവിൻ പോളിക്കൊപ്പം. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യിലെ റേച്ചൽ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ നിരവധി സിനിമകളുമായി ഐശ്വര്യ ലക്ഷ്മി എന്ന മലയാളികളുടെ സ്വന്തം ഐഷു മുന്നേറുകയാണ്. ഇപ്പോളിതാ കോവിഡ് മഹാമാരിയുടെ കാലഘട്ടം അഭിനയജീവിതത്തിലും അതെ പോലെ സിനിമാ രംഗത്തും വരുത്തിയ മാറ്റങ്ങളെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ്.

Aishwarya Lekshmi1
Aishwarya Lekshmi1

ഞങ്ങൾ സിനിമാക്കാരെ കുറിച്ച് പറയുകയാണെങ്കിൽ ഞങ്ങൾ ഒട്ടും സുരക്ഷിതരല്ലാത്ത ആളുകൾ തന്നെയാണ്.എല്ലാവർക്കും ഇനി എന്ത്ചെയ്യണമെന്നതിനെ കുറിച്ച് ആശങ്കയുണ്ട്.പ്രേക്ഷകരിൽ നിന്നും ഒരു പാട് അകന്ന് നിൽക്കുന്ന സാഹചര്യത്തിൽ ഇടവേളയ്ക്ക് ശേഷം ഇനി അവരുടെ ലോകത്തിലേക്ക് എത്തി ചേരുവാനുള്ള സിനിമകൾ ചെയേണ്ടതായ ആവിശ്യകതയുണ്ട്.കോവിഡ് കാലഘട്ടം ഒരുപാട് ചിന്തിക്കാൻ വേണ്ടി തന്നെയുള്ളതായിരുന്നു.അഭിനയജീവിത്തിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞു.എനിക്ക് കൂടുതൽ ക്ഷമ വന്നതായി തന്നെ തോന്നിരുന്നു.അത് കൊണ്ട് തന്നെ കോവിഡ് സമയത്താണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ചിത്രങ്ങൾ ചെയ്യണമെന്ന് തോന്നിയതും.പക്ഷെ എന്നാൽ എപ്പോൾ അതെല്ലാം തന്നെ മാറി ചിന്തിക്കാൻ കഴിയുന്നുണ്ട്.ഞാൻ ആഗ്രഹിക്കുന്നത് തന്നെ ഏറ്റവും കൂടുതൽ സന്തോഷം പകരുന്ന സിനിമകൾ ചെയ്യുവാൻ വേണ്ടി തന്നെയാണ്.

Aishwarya Lekshmi1
Aishwarya Lekshmi1

അങ്ങനെയുള്ള സിനിമകൾ  കൊണ്ട് തന്നെ ചിരിക്കാനും കോമഡി പറയാനും ഡാന്‍സ് കളിക്കാനും കഴിയുമെന്ന് ഒരു ചിന്ത എന്റെ മനസ്സിൽ ഉദിച്ചു.വളരെ സീരിയസ് കഥാപാത്രങ്ങൾ മാത്രമേ ഐശ്വര്യ ലക്ഷ്മി ചെയ്യൂവെന്നുള്ളത് ചിലരുടെ ഒക്കെ വലിയ ധാരണ തന്നെയായിരുന്നു. അതെല്ലാം മാറ്റിയെടുക്കാനുള്ള വലിയ ശ്രമത്തിലാണ് താനെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.അതെ പോലെ ജഗമേ താണ്ഡവം എന്ന സിനിമ പുറത്തിറങ്ങുന്നത് വരെ വളരെ വലിയ ഒരു അരക്ഷിതാവസ്ഥയിലായിരുന്നു. റിലീസിന് വേണ്ടികുറെ നാളുകൾ കൊണ്ട് കാത്തിരിക്കുകയാണ്.നിലവിൽ ഇപ്പോൾ സിനിമകൾ വരുവാൻ തുടങ്ങി.അത് കൊണ്ട് തന്നെ നിരവധി മികച്ച കഥാപാത്രങ്ങൾ കിട്ടുന്നുമുണ്ട്.വളരെ നിഷ്‌കളങ്കമായ കോമഡി കഥാപാത്രങ്ങൾ ചെയ്യുവാനാണ് തനിക്ക് കൂടുതൽ ആഗ്രഹമെന്ന് ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കുന്നു.