ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും പൗരുഷമുള്ള നടന്‍ ലാലേട്ടന്‍- ഐശ്വര്യ ലക്ഷ്മി

മായനദിയിലെ അപ്പുമായി ആരാധക മനസില്‍ ഇടംപിടിച്ച നായികയാണ് ഐശ്വര്യ ലക്ഷ്മി. തേടിയെത്തിയ ചിത്രങ്ങള്‍ എല്ലാം തന്നെ ഹിറ്റുകളുമായി. വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ ഐശ്വര്യയെ മികച്ചതാക്കി. ഇപ്പോഴിതാ താരം തന്റെ ഇഷ്ടതാരത്തെ…

മായനദിയിലെ അപ്പുമായി ആരാധക മനസില്‍ ഇടംപിടിച്ച നായികയാണ് ഐശ്വര്യ ലക്ഷ്മി. തേടിയെത്തിയ ചിത്രങ്ങള്‍ എല്ലാം തന്നെ ഹിറ്റുകളുമായി. വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ ഐശ്വര്യയെ മികച്ചതാക്കി.

ഇപ്പോഴിതാ താരം തന്റെ ഇഷ്ടതാരത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ലാലേട്ടന്റെ ആരാധികയാണ് ഐശ്വര്യ ലക്ഷ്മി. സ്ഫടികത്തിലെ ആടുതോമയാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് താരം പറയുന്നു.

മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ല. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇഷ്ടം ആണ്. എന്നാല്‍ മുണ്ട് പറിച്ചു വില്ലന്മാരെ ഇടിക്കുന്ന ആടുതോമ ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്.

സില്‍ക്ക് സ്മിതയുമായുള്ള പ്രണയ രംഗങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് പൗരുഷമുള്ള നായകന്‍ ലാലേട്ടന്‍ ആണെന്ന് ഐശ്വര്യലക്ഷ്മി പറയുന്നു.

ഇപ്പോള്‍ തമിഴിലും തെലുങ്കിലും തിരക്കേറിയ നായികയായിരിക്കുകയാണ് ഐശ്വര്യ. ഈ വര്‍ഷമാണ് താരം തമിഴ് തെലുങ്ക് ഇന്‍ഡസ്ട്രറികളില്‍ തന്റെ സ്ഥാനം നേടിയെടുത്തത്. സിനിമ പാരമ്പര്യം ഇല്ലാത്ത നടി ചുരുങ്ങിയ കാലയളവിലാണ് വളര്‍ന്നു വന്നത്. തന്റെ കഴിവില്‍ പൂര്‍ണ വിശ്വാസം ഉള്ളത് കൊണ്ടാണ് തനിക്ക് ഇത്രയൊക്കെ സാധ്യമായതെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്.

തമിഴിലും തെലുങ്കിലും അനവധി ഹിറ്റുകള്‍ ഐശ്വര്യ നേടി കഴിഞ്ഞു. ആദ്യ തമിഴ് ചിത്രം വിശാല്‍ നായകനായ ആക്ഷന്‍ ആയിരുന്നു. വിശാല്‍, ആര്യ, ധനുഷ് തുടങ്ങിയ തമിഴ് മുന്‍നിര നായകന്മാരുടെ കൂടെ താരം അഭിനയിച്ചു കഴിഞ്ഞു. ഈ വര്‍ഷം തന്നെ ആണ് നടി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. സത്യദേവ് നായകനായ ഗോഡ്‌സെ ആയിരുന്നു ആദ്യ ചിത്രം.