പ്രായമായെന്ന് ഒന്ന് അംഗീകരിച്ച് കൂടായോ, ഐശ്വര്യ റായിക്ക് എതിരെ വിമർശനം

ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. നടി എന്നത് മാത്രമല്ല, ലോക സുന്ദരിപ്പട്ടം നേടിയ താരം കൂടിയാണ് ഐശ്വര്യ. ഐശ്വര്യയ്ക്ക് ശേഷം ലോകസുന്ദരിപ്പട്ടം നേടിയ നിരവധി താരങ്ങൾ…

ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. നടി എന്നത് മാത്രമല്ല, ലോക സുന്ദരിപ്പട്ടം നേടിയ താരം കൂടിയാണ് ഐശ്വര്യ. ഐശ്വര്യയ്ക്ക് ശേഷം ലോകസുന്ദരിപ്പട്ടം നേടിയ നിരവധി താരങ്ങൾ ഉണ്ടെങ്കിലും ഇന്നും പ്രേക്ഷകർ ഐശ്വര്യ റായിയെ ആണ് ലോകസുന്ദരിയായി ഉപമിക്കുന്നത്. തെന്നിന്ത്യൻ സിനിമയിൽ കൂടിയാണ് താരം അഭിനയത്തിൽ തുടക്കം കുറിക്കുന്നത് എങ്കിലും പിന്നീട് താരം ബോളിവുഡിലേക്ക് തിരിയുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം ചുരുങ്ങിയ സമയം കൊണ്ട് അഭിനയിച്ചത്.

ഇന്നും കോടികണക്കിന് ആരാധകർ ആണ് താരത്തിന് ഉള്ളത്. ബോളിവുഡിൽ മാത്രമല്ല, തെന്നിന്ത്യയിലെ താരത്തിന് ആരാധകർ ഏറെയാണ്. അപാര ഫാഷൻ സെൻസുകൂടി ഉള്ള താരമാണ് ഐശ്വര്യ റായ്. പൊതുവേദികളിൽ എല്ലാം ഐശ്വര്യ പ്രത്യക്ഷപ്പെടുന്ന ലുക്ക് മാധ്യമങ്ങളുടെയും ആരാധകരുടെയും എല്ലാം ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും  ഇത്തരം വ്യത്യസ്ത ലുക്കിൽ ആരാധകർക്ക് മുന്നിൽ എത്താൻ ഐശ്വര്യ മുടക്കുന്നത് ലക്ഷങ്ങൾ ആണ്. ഈ കഴിഞ്ഞ പാരീസ് ഫാഷൻ വീക്കിൽ ഐശ്വര്യ പങ്കെടുത്തിരുന്നു. മകൾ ആരാധ്യയ്ക്ക് ഒപ്പമാണ് ഐശ്വര്യ പരുപാടിയിൽ പങ്കെടുത്തത്. പതിവ് പോലെ തന്നെ ഈ തവണയും ആരാധകരുടെ ശ്രദ്ധ നേടാൻ  ഐശ്വര്യയ്ക്ക് കഴിഞ്ഞു.

എന്നാൽ ഈ പരുപാടിയിൽ പങ്കെടുത്ത ചിത്രങ്ങൾ ഐശ്വര്യ തന്റെ  സോഷ്യൽ മീഡിയയിൽ പങ്കു വെച്ചതോടെ താരത്തിനെതിരെ നിരവധി വിമർശനങ്ങൾ ആണ് ഉയരുന്നത്. ഐശ്വര്യ  ഈ ചിത്രങ്ങൾ എഡിറ്റ് ചെയ്തു മുഖത്തെ ചുളിവുകളും ഒക്കെ ഫോട്ടൊഷൂപ്പിലൂടെ മാറ്റി വണ്ണവും കുറച്ചാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത്. പരുപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും ഇതിനു തെളിവായി ചിലർ പോസ്റ്റ് ചെയ്യുന്നുണ്ട്. പ്രായമായത് അംഗീകരിക്കാൻ ഇനിയും തയാറല്ലെ എന്നും വയസാകുന്ന കാര്യം ഇനിയെങ്കിലും അംഗീകരിക്കു എന്ന് തുടങ്ങിയ കമെന്റുകളാണ് ഈ പോസ്റ്റിന് വരുന്നത്.