എന്റെ സിനിമ വിജയിക്കേണ്ടത് മറ്റാരേക്കാളും കൂടുതൽ എന്റെ ആവശ്യമാണ്, കുഞ്ചാക്കോ ബോബൻ

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണ് നടൻ കുഞ്ചാക്കോ ബോബന് എതിരെ പദ്മിനി സിനിമയുടെ നിർമ്മാതാവ് രംഗത്ത് വന്നത്. നടൻ കുഞ്ചാക്കോ ബോബൻ പദ്മിനി സിനിമയുടെ പ്രമോഷന് എത്തിയില്ല എന്നും പ്രമോഷൻ സമയത്ത് വിദേശ യാത്രയിൽ…

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണ് നടൻ കുഞ്ചാക്കോ ബോബന് എതിരെ പദ്മിനി സിനിമയുടെ നിർമ്മാതാവ് രംഗത്ത് വന്നത്. നടൻ കുഞ്ചാക്കോ ബോബൻ പദ്മിനി സിനിമയുടെ പ്രമോഷന് എത്തിയില്ല എന്നും പ്രമോഷൻ സമയത്ത് വിദേശ യാത്രയിൽ ആയിരുന്നു എന്നും 25 ദിവസത്തെ ഷൂട്ടിന് വേണ്ടി രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിച്ചിട്ടാണ്  ഇത്തരത്തിൽ പെരുമാറിയത് എന്നുമാണ് സിനിമയുടെ നിർമ്മാതാവ് പറഞ്ഞത്. കൂടാതെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങളിൽ കുഞ്ചാക്കോ ബോബന്റെ ഭാര്യ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്തിരുന്ന് എന്നും ഇത് പലപ്പോഴും സംവിധായകൻ ഉദ്ദേശിച്ച പോലെ ഒരു മേക്കിങ്ങിനെ പ്രതികൂലമായി ബാധിച്ചു എന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ അന്നൊന്നും ഈ പ്രസ്താവനയോട് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ  വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ആ സമയത്ത് കുഞ്ചാക്കോ ബോബന് എതിരെ ഉണ്ടായത്. എന്നാൽ ഇപ്പോൾ ഈ വിമർശനങ്ങൾ ഒക്കെ കെട്ടടങ്ങിയ സമയത്ത് ഇതിൽ തന്റെ പ്രതികരണം അറിയിക്കുകയാണ് താരം. ഒരു അഭിമുഖത്തിൽ ആണ് താരം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ അഭിനയിക്കുന്ന ഒരു സിനിമ വിജയിക്കേണ്ടത് എല്ലാവരേക്കാളും എന്റെ ആവശ്യമാണ്. വിമർശിക്കുന്നവർ ആദ്യം മനസ്സിലാക്കേണ്ടത് അതാണ്.

ഒരു സിനിമ പ്രമോഷൻ നല്‍കാത്തതിനാല്‍ അത് പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല ഞാന്‍. ഞാൻ ആദ്യമായി ഒരു സിനിമയിൽ ഗാനം ആലപിക്കുന്നത് ഈ സിനിമയ്ക്ക് വേണ്ടിയാണ്. അതും ഒരു പ്രമോഷൻ ആണ്. പല പ്രമോഷൻ പരിപാടികളും തീരുമാനിക്കുന്നത് പെട്ടന്ന് ആണ്. അപ്പോൾ താരങ്ങൾ എല്ലാം ഫ്രീ ആകണമെന്നില്ല. മറ്റു സിനിമകളിൽ ഏർപ്പെട്ടവർ കാണും, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ കാണും അങ്ങനെ ഒരുപാട് കാര്യങ്ങൾ കാണും. എന്നാൽ അതിനെ ഒക്കെ ഒരു നെഗറ്റിവ് നൽകി ഉയർത്തി കാണിച്ച് സിനിമയ്ക് ഒരു നെഗറ്റിവ് പ്രമോഷൻ നൽകുന്ന രീതിയോട് എനിക്ക് താൽപ്പര്യമില്ല. അതാണ് ആ സമയത്ത് താൻ മിണ്ടാതിരുന്നാൽ എന്നുമാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.