താര വിവാഹത്തിന് ഒരുങ്ങി തെന്നിന്ത്യ!! ഐശ്വര്യയുടെയും ഉമാപതിയുടെയും വിവാഹനിശ്ചയം കഴിഞ്ഞു

Follow Us :

അഭ്യൂഹങ്ങള്‍ക്ക് വിട, തെന്നിന്ത്യയുടെ സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജയുടെ മകള്‍ ഐശ്വര്യ വിവാഹിതയാവുന്നു. തമിഴ് ഹാസ്യതാരം തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് ഐശ്വര്യയുടെ വരന്‍. കഴിഞ്ഞ ദിവസം താരങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇരുവരുടെയും കുടുംബാംഗങ്ങളുടെയെും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം.

ഐശ്വര്യയും ഉമാപതിയും തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. അതേസമയം എന്നായിരുന്നു വിവാഹനിശ്ചയം എന്ന് വ്യക്തമല്ല. അടുത്തിടെയായി നിരവധി ഗോസിപ്പുകള്‍ നിറഞ്ഞിരുന്നു അതിന് പിന്നാലെയാണ് താരങ്ങള്‍ ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘനാളത്തെ പ്രണയത്തിന് ഒടുവിലാണ് താരങ്ങള്‍ വിവാഹത്തിന് ഒരുങ്ങുന്നത്. 2024 ഫെബ്രുവരിയിലാകും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2013ല്‍ പുറത്തിറങ്ങിയ പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇതുവരെ മൂന്ന് ചിത്രങ്ങളില്‍ ഐശ്വര്യ നായികയായി എത്തിയിട്ടുണ്ട്. ഹിറ്റ് ചിത്രം തിരുമണം അടക്കമുള്ള സിനിമകളിലെ നായകനാണ് ഉമാപതി.