‘പ്രിയപ്പെട്ട വിപിന്‍, ഇത് ആമിര്‍ ഖാന്‍ ആണ്’!! അപ്രതീക്ഷിതമായി സൂപ്പര്‍സ്റ്റാറിന്റെ സന്ദേശം, പിന്നാലെ കൂടിക്കാഴ്ച-സന്തോഷം പങ്കുവച്ച് ജയജയജയജയഹേ സംവിധായകന്‍

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ബേസിലും ദര്‍ശനയും ഒന്നിച്ച ജയജയജയജയഹേ. ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകന്‍ വിപിന്‍ ദാസിന് ഹിറ്റ് മേക്കറാവാനും സാധിച്ചു. ഇപ്പോഴിതാ വിപിന്‍ ദാസ് പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ബോളിവുഡ്…

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ബേസിലും ദര്‍ശനയും ഒന്നിച്ച ജയജയജയജയഹേ. ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകന്‍ വിപിന്‍ ദാസിന് ഹിറ്റ് മേക്കറാവാനും സാധിച്ചു. ഇപ്പോഴിതാ വിപിന്‍ ദാസ് പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ബോളിവുഡ് സൂപ്പര്‍ ഹീറോ ആമിര്‍ ഖാനെ കണ്ട സന്തോഷമാണ് വിപിന്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

ജയജയജയജയഹേ കണ്ട സന്തോഷം ആമിര്‍ഖാന്‍ പങ്കുവച്ചതാണ് വിപിന്‍ അറിയിക്കുന്നത്. സൂപ്പര്‍താരം വിപിനെ നേരില്‍ കാണുകയും ചെയ്തു. ആമിറിനൊപ്പമുള്ള ചിത്രങ്ങളും ആമിര്‍ അയച്ച സന്ദേശവും വിപിന്‍ പങ്കുവച്ചിട്ടുണ്ട്.

ആമിര്‍ വിപിന് അയച്ച സന്ദേശം ഇതാണ്, പ്രിയപ്പെട്ട വിപിന്‍ ദാസ്, ഇത് ആമിര്‍ ഖാന്‍ ആണ്, പ്രസന്നയില്‍ നിന്നാണ് നിങ്ങളുടെ നമ്പര്‍ ലഭിച്ചത്. വിപിന്‍, ഞാന്‍ നിങ്ങളുടെ സിനിമ ജയജയജയ ജയഹേ കണ്ടു, എത്ര മനോഹരമായ ചിത്രമാണ് അത്. എനിക്ക് ഇത് ശരിക്കും ഇഷ്ടപ്പെട്ടു, എത്ര മനോഹരമായാണ് അത് എടുത്തിരിക്കുന്നത്. കഥാപാത്രങ്ങളെ വളരെ നന്നായി എഴുതുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും മനോഹരമായ ഒരു സിനിമ നിര്‍മിച്ചതിന് വളരെ നന്ദി വിപിന്‍. അത് എന്റെ ഹൃദയത്തെ സന്തോഷവും പ്രതീക്ഷയും കൊണ്ട് നിറച്ചു. നിങ്ങള്‍ക്ക് സൗകര്യപ്രദമായ ഒരു ദിവസം നിങ്ങളോട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് സാധ്യമാകുമ്പോള്‍ ദയവായി എന്നെ അറിയിക്കുക. സ്‌നേഹത്തോടെ, ആമിര്‍ഖാന്‍. എന്നാണ് താരം വിപിനോട് പറയുന്നത്.

സൂപ്പര്‍താരത്തിനെ നേരില്‍ കണ്ട സന്തോഷം വിപിന്‍ പങ്കുവച്ചതിങ്ങിനെയാണ്, ഒരു ദിവസം, ഒരു ചെറിയ ടൗണില്‍ നിന്നുള്ള സംവിധായകന്‍ സാധനങ്ങള്‍ വാങ്ങാനായി പലചരക്ക് കടയില്‍ പോയതായിരുന്നു. അപ്പോഴാണ് തന്റെ ചെറിയ സിനിമയായ ജയജയജയജയഹേയെക്കുറിച്ച് സൂപ്പര്‍സ്റ്റാറില്‍ നിന്ന് ഒരു സന്ദേശം ലഭിക്കുന്നത്. താരെ സമീന്‍ പര്‍ പോലെയായിരുന്നു. ഹായ് വിപിന്‍ ദിസ് ഈസ് ആമിര്‍ ഖാന്‍ എന്ന് പറഞ്ഞിരിക്കുന്നതുകൂടി കണ്ടതോടെ സ്വപ്നമാണെന്ന് തോന്നി. ആ നിമിഷം ഞാന്‍ എന്റെ ആദ്യത്തെ ഹൃദയാഘാതത്തെ അതിജീവിച്ചു.

കുറച്ചു നാള്‍ക്കു ശേഷം അദ്ദേഹത്തിനു മുന്നില്‍ ആദ്യമായി ഇരുന്നപ്പോള്‍ എന്റെ ചെറിയ ജീവിതം എന്റെ കണ്ണില്‍കൂടി മിന്നിമറഞ്ഞു. ഞങ്ങള്‍ പങ്കിട്ട ഓരോ മീറ്റിംഗുകളും കഥകളും സിനിമകളും ഭക്ഷണവും എനിക്ക് എന്നന്നേക്കും വിലപ്പെട്ടതാണ്. എന്റെ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും അദ്ദേഹം കാണിക്കുന്ന കരുതലും എന്നോടുള്ള സൗഹൃദവും എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത കാര്യമാണ്, അത് എക്കാലവും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആമിര്‍ സാറിന്റെ സ്‌നേഹത്തിന് നന്ദി. ഈ നന്ദി എന്റെ സിനിമയില്‍ അഭിനയിച്ച പ്രിയപ്പെട്ട അഭിനേതാക്കളോടും അണിയറ പ്രവര്‍ത്തകരോടും ജയഹേ പ്രേമികളോടും പങ്കിടുന്നു. എല്ലാവര്‍ക്കും നന്ദി.’ എന്നാണ് വിപിന്‍ കുറിച്ചത്.