നടി ഐശ്വര്യ ലക്ഷ്മി പ്രണയത്തിലോ?

ചുരിങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തന്റഎതായ ഇടം കണ്ടെത്തിയ താരമാണ് നടി ഐശ്വര്യലക്ഷ്മി. ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മി പ്രണയത്തിലാണോ എന്നിറിയാനുള്ള ആകാഷയിലാണ് ആരാധകർ. അതിന് കാരണം മറ്റൊന്നുമല്ല ഐശ്വര്യ ലക്ഷ്മി തന്റെ സോഷ്യൽ മീഡിയയിൽ…

ചുരിങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തന്റഎതായ ഇടം കണ്ടെത്തിയ താരമാണ് നടി ഐശ്വര്യലക്ഷ്മി. ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മി പ്രണയത്തിലാണോ എന്നിറിയാനുള്ള ആകാഷയിലാണ് ആരാധകർ. അതിന് കാരണം മറ്റൊന്നുമല്ല ഐശ്വര്യ ലക്ഷ്മി തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ്.

ഒരു ഹാർട്ട് ഇമോജിക്കൊപ്പം തമിഴ് നടൻ അർജുൻ ദാസിനൊപ്പമുള്ള തന്റെ ഒരു മനോഹരമായ ചിത്രമാണ് ഐശ്വര്യ ലക്ഷ്മി തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത്. ചിത്രത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. ‘കാമുകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ ലക്ഷ്മിയുടെ കാമുകൻ ഇതാണ്, പ്രണയം തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി, എശ്വര്യ ലക്ഷ്മി പ്രണയത്തിൽ’ എന്ന തരത്തിലാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഗോസിപ്പുകൾ നിറയുന്നത്.

ഐശ്വര്യയുടെ പോസ്റ്റിനു താഴെ നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ എന്നാണ് ഭൂരിഭാഗം ആരാധകരും ചോദിക്കുന്നത്. അതേ സമയം താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ ഇരുവരെയും അഭിനന്ദിച്ച് എത്തിയതും ചർച്ചകൾ ഒന്നുടെ കൊഴുപ്പിച്ചുവെന്ന് പറയാം. എന്നാൽ ഇത് പുതിയ സിനിമയുടെ പ്രഖ്യാപനമായിരിക്കുെന്നുള്ള കമന്റുകളുമായി നിരവധി പേർ വരുന്നുണ്ട്. ഐശ്വര്യയോ അർജുനോ എന്താണ് കാര്യം എന്നുള്ളത് വ്യക്തമാക്കിയിട്ടില്ല.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)