വാരിസിൽ ഖുശ്ബു എവിടെ?; എന്തിനാണ് കട്ട് ചെയ്തത് ആരാധകർ!!

കഴിഞ്ഞ ദിവസമാണ് വിജയ് ചിത്രം വാരിശ് പ്രദർശനത്തിയത്. സിനിമ കുടുംബ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ടുന്ന എന്നാണ് പറയുന്നത്. എന്നാൽ വാരിശിലെ ഖുശ്ബുവിന്റെ കഥാപാത്രത്തെ തപ്പുകയാണ് സോഷ്യൽ മീഡിയ. ചിത്രത്തിന്റെ റിലീസിനു മുന്നേ വിജയ്യ്ക്കും രശ്മികയ്ക്കുമൊപ്പമുള്ള…

കഴിഞ്ഞ ദിവസമാണ് വിജയ് ചിത്രം വാരിശ് പ്രദർശനത്തിയത്. സിനിമ കുടുംബ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ടുന്ന എന്നാണ് പറയുന്നത്. എന്നാൽ വാരിശിലെ ഖുശ്ബുവിന്റെ കഥാപാത്രത്തെ തപ്പുകയാണ് സോഷ്യൽ മീഡിയ. ചിത്രത്തിന്റെ റിലീസിനു മുന്നേ വിജയ്യ്ക്കും രശ്മികയ്ക്കുമൊപ്പമുള്ള ഖുശ്ബുവിന്റെ ഫോട്ടോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.

സിനിമയിൽ രശ്മികയുടെ അമ്മയുടെ വേഷമായിരുന്നു ഖുശ്ബുവിന്റേത്. വാര്ശിന്റെ ഓഡിയോ ലോഞ്ചിൽ നടിയേക്കുറിച്ച് വിജയ് സംസാരിക്കുകയും ചെയ്തതാണ്. എന്നാൽ ഖുശ്ബു അവതരിപ്പിച്ച കഥാപാത്രം റിലിസിന് ശേഷം സിനിമയിൽ കാണാതെ വന്നതാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് പിന്നിൽ.

കോളഇവുഡിൽ നിന്ന് പുറത്ത് വരുന്ന വാർത്ത വാരിശ് എന്ന സിനിമയുടെ ദൈർഘ്യം മൂലം ഖുശ്ബുവിന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങൾ അണിയറക്കാർ നീക്കം ചെയ്തു എന്നതാണ്. 170 മിനിറ്റാണ് വാരിശ് എന്ന ചിത്രത്തിന്റെ ദൈർഘ്യം. അതിനാൽ തന്നെ ഷൂട്ട് ചെയ്ത നിരവധി രംഗങ്ങൾ അവസാന നിമിഷം നീക്കം ചെയ്യുകയായിരുന്നുവത്രെ. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത സിനിമ നിർമിച്ചത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ്.