‘ഭാവനയെ കാണാൻ അജിത് എത്തി’ ; വൈറലായി താരങ്ങളുടെ വീഡിയോ 

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് അജിത് കുമാർ. അജിത് കുമാർ എന്നാണ് പേരെങ്കിലും ആരാധകർക്ക് അവരുടെ ‘തല’യാണ് നടൻ. മ​ഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാ മുയർച്ചിയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അസർബൈജാനിലാണ് താരം ഇപ്പോഴുള്ളത്. വീണു…

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് അജിത് കുമാർ. അജിത് കുമാർ എന്നാണ് പേരെങ്കിലും ആരാധകർക്ക് അവരുടെ ‘തല’യാണ് നടൻ. മ​ഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാ മുയർച്ചിയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അസർബൈജാനിലാണ് താരം ഇപ്പോഴുള്ളത്. വീണു കിട്ടിയ ഇടവേളയിൽ തന്റെ പഴയ നായികയെ സന്ദർശിച്ചിരിക്കുകയാണ് അജിത് കുമാർ. മലയാളികളുടെ പ്രിയതാരം ഭാവനയെയാണ് അജിത് കുമാർ സന്ദർശിച്ചിരിക്കുന്നത്. ഇരുവരും രസകരമായ സംഭാഷണം നടത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വൈകിയതിന് ഭാവനയോട് അജിത്ത് ക്ഷമാപണം നടത്തുകയും ചെയ്യുന്നുണ്ട്. അജിത്തും ഭാവനയും പരസ്പരം ആലിംഗനം ചെയ്യുന്നതും വിശേഷങ്ങൾ പങ്ക് വെയ്ക്കുന്നതും വീഡിയോയിൽ കാണാം ഭാവന നായികയാവുന്ന പിങ്ക് നോട്ട് എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ്ങും അസർബൈജാനിലാണ് നടക്കുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് അജിത് കുമാർ എത്തിയത്. ഇരുവരും സൗഹൃദം പങ്കിടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. 2010-ൽ പുറത്തിറങ്ങിയ അസൽ എന്ന ചിത്രത്തിൽ അജിത്തിന്റെ നായികയായിരുന്നു ഭാവന.

അടുത്തിടെ അജിത്തിന്റെ തുണിവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഭാവന സന്ദർശനം നടത്തിയിരുന്നു. മഞ്ജു വാരിയർ ആയിരുന്നു അജിത്തിനൊപ്പം തുണിവിൽ അഭിനയിച്ചത്. അന്ന് അതേക്കുറിച്ച് ഭാവനയുടെ പ്രതികരണം അജിത് ആരാധകർ കയ്യടികളോടെയായിരുന്നു സ്വീകരിച്ചത്. അജിത്തിനെ കാണാനായി ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയതിനെക്കുറിച്ച് ഭാവന പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ഒരു തമിഴ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഭാവന അജിത്തുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞത്. ഈയിടെ ‘തുണിവ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അദ്ദേഹം മഞ്ജു ചേച്ചിയോട് അതായത് മഞ്ജു വാര്യരോട് നടി എന്നേക്കുറിച്ച് ആരാഞ്ഞു. എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. മഞ്ജു ചേച്ചി ഫോൺ വിളിച്ചപ്പോൾ എനിക്ക് എടുക്കാനായില്ല. പിന്നീട് ഇതേ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് അവർ ചെന്നൈയിൽ വന്നപ്പോൾ എന്നെ വീണ്ടും വിളിച്ചു. ഞാനും ആ സമയത്ത് ചെന്നൈയിലുണ്ടായിരുന്നു.

ഞാനങ്ങനെ ആ ചിത്രത്തിന്റെ സെറ്റിലെത്തി അജിത് സാറിനെ കണ്ടു. ഒരുപാട് നേരം സംസാരിച്ചു. ഞാനും മഞ്ജു ചേച്ചിയും അജിത് സാറും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. അന്നെടുത്ത ഫോട്ടോ ഞാൻ അദ്ദേഹത്തിന്റെ പിറന്നാളിന് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അസൽ ഇറങ്ങി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹമെന്നെ ഓർത്തു വെച്ചതിൽ അതിയായ സന്തോഷമുണ്ട്. അസൽ വളരെ മുമ്പാണ് പുറത്തു വന്നത്, എനിക്ക് ആശംസകൾ നേരുന്നു, ഇതെല്ലാം അദ്ദേഹത്തിന് ചെയ്യേണ്ടതില്ല, അതുകൊണ്ടാണ് അദ്ദേഹത്തെ എല്ലാവരും ആഘോഷിക്കുന്നത് എന്നും ഭാവന പറഞ്ഞു. ഇതായിരുന്നു ചെന്നൈയിൽ അജിത്തുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഭാവന പറഞ്ഞത്.  അതേസമയം മലയാളത്തിലും മറ്റു ഭാഷകളിലുമായി ഒരുപിടി ചിത്രങ്ങളാണ് ഭാവനയുടേതായി പുറത്തു വരാനിരിക്കുന്നത്. രാജ്‌ഷൻ സംവിധാനം ചെയ്ത ‘പിങ്ക് നോട്ട്’ എന്ന ചിത്രത്തിൽ ഭാവന മേനോൻ രണ്ട് വേഷങ്ങളിൽ എത്തുന്നു. സ്ത്രീ കേന്ദ്രീകൃത സിനിമയിൽ ‘നേനപ്പിറളി’ ഫെയിം നടൻ പ്രേമും അഭിനയിക്കുന്നു. ഒരേസമയം തന്നെ മലയാളത്തിലും തമിഴിലും ചിത്രീകരിക്കുന്ന ഡോർ ആണ് ഭാവനയുടേതായി ചിത്രീകരണത്തിലിരിക്കുന്ന ചിത്രം. നടിയുടെ സഹോദരൻ ജയ്ദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിലും ഭാവനയാണ് നായിക ആളായെത്തുന്നത്. . അതേസമയം അജിത് കുമാറിന്റെ ‘വിടാ മുയാർച്ചി’ സംവിധാനം ചെയ്യുന്നത് സംവിധായകൻ മഗിഴ് തിരുമേനിയാണ്. തൃഷ, റെജീന കസാന്ദ്ര, ആരവ് എന്നിവരും ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം 2024ൽ തിയറ്ററുകളിൽ റിലീസ് ചെയ്യും. ഔദ്യോഗിക പ്രഖ്യാപനം ഇനിയും കാത്തിരിക്കുകയാണ്.