അമിത് ചക്കാലക്കലിന്റെ അസ്ത്രയുടെ ട്രെയ്‌ലറെത്തി!

അമിത് ചക്കാലക്കൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അസ്ത്ര. സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ആസാദ് അലവിൽ ആണ് സംവിധാനം ചെയ്യുന്ന സിനിമ ഒരു സസ്‌പെൻസ് ക്രൈം ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കലാഭവൻ ഷാജോൺ, സുധീർ കരമന,സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, ബാലാജി ശർമ്മ, കൂട്ടിയ്ക്കൽ ജയചന്ദ്രൻ, ജയരാജ് നീലേശ്വരം, നീനാ കുറുപ്പ്,സോന ഹൈഡൻ, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരോടൊപ്പം പുതുമുഖം സുഹാസിനി കുമരൻ, രേണു സൗന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമ്മിക്കുന്ന സിനിമ വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ് ചിത്രം. വിനു കെ മോഹൻ,ജിജു രാജ് എന്നിവർ ചേർന്ന് ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ചിത്രത്തിന്റേത് ആയി നേരത്തെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. മണി പെരുമാൾ സിനിമയുടെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.