‘പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കിയത് ആണെങ്കിലും ചിലയിടത്ത് ഒക്കെ സിനിമ ചെറിയ ഇഷ്ടം തോന്നിപ്പിക്കുന്നുണ്ട്’

ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിലെത്തിയ അനുരാഗം ഒടിടിയില്‍ സ്ട്രീമിംഗ് തുടരുകയാണ്. മെയ് 5 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് ഇത്. എച്ച്ആര്‍ എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ഇപ്പോള്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഷീല, ഗൌരി കിഷന്‍,…

ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിലെത്തിയ അനുരാഗം ഒടിടിയില്‍ സ്ട്രീമിംഗ് തുടരുകയാണ്. മെയ് 5 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് ഇത്. എച്ച്ആര്‍ എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ഇപ്പോള്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഷീല, ഗൌരി കിഷന്‍, ദേവയാനി, ജോണി ആന്റണി, ഗൌതം മേനോന്‍, അശ്വിന്‍ ജോസ്, ലെന, മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മി നാഥ് ക്രിയേഷന്‍സ്, സത്യം സിനിമാസ് എന്നീ ബാനറുകളില്‍ സുധിഷ് എന്‍, പ്രേമചന്ദ്രന്‍ എ ജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വിന്‍ ജോസ് തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കിയത് ആണെങ്കിലും ചിലയിടത്ത് ഒക്കെ സിനിമ ചെറിയ ഇഷ്ടം തോന്നിപ്പിക്കുന്നുണ്ട് എന്നാണ് അജു കണ്ണൂര്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കിയത് ആണെങ്കിലും ചിലയിടത്ത് ഒക്കെ സിനിമ ചെറിയ ഇഷ്ടം തോന്നിപ്പിക്കുന്നുണ്ട്.
പ്രധാന കല്ലുകടിയായി തോന്നിയത് രണ്ടു കാര്യങ്ങളാണ്. അതില്‍ ആദ്യത്തേത് പോട്ടെ എന്ന് വെക്കാം. ശ്രീജ രവിയുടെ ഡബ്ബിങ് അരോചകമായി തോന്നിയത്.
പക്ഷേ രണ്ടാമത്തേത് ????????????
വേറൊന്നുമല്ല അശ്വിന്‍ എന്ന കഥാപാത്രം അവതരിപ്പിച്ച ഹൈറ്റ് കുറഞ്ഞ ആ നടന്റെ അഭിനയം ?? ??????????????
ബോഡി ലാംഗ്വേജ് ഡയലോഗ് ഡെലിവറിയും വിഷ്ണു ഉണ്ണികൃഷ്ണനെ ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും വിഷ്ണു ഫാര്‍ ഫാര്‍ ബെറ്റര്‍ ആണ്.
സെല്‍ഫ് മാര്‍ക്കറ്റിംഗ് എന്ന ഉദ്ദേശത്തോടെ ആണെന്ന് തോന്നുന്നു ആ നടന്‍ കഥാപാത്രത്തിനും അശ്വിന്‍ എന്ന പേര് കൊടുത്തത്.
പുള്ളിയുടെ തന്നെ സ്‌ക്രിപ്റ്റ് ആണല്ലോ.
ഭയങ്കര കല്ലുകടിയായി തോന്നി എന്തായാലും.

നവാഗതനായ ജോയല്‍ ജോണ്‍സ് സംഗീതവും സുരേഷ് ഗോപി ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും അനീസ് നാടോടി കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹന്‍ കുമാര്‍, ടിറ്റോ പി തങ്കച്ചന്‍ എന്നിവരാണ്. പ്രൊജറ്റ് ഡിസൈനര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, വസ്ത്രാലങ്കാരം സുജിത്ത് സി എസ്, മേക്കപ്പ് അമല്‍ ചന്ദ്ര, ത്രില്‍സ് മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബിനു കുര്യന്‍, നൃത്ത സംവിധാനം റീഷ്ധാന്‍ അബ്ദുല്‍ റഷീദ്, അനഘ മറിയ വര്‍ഗീസ്, ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകര്‍, വി എഫ് എക്‌സ് എഗ് വൈറ്റ്, സ്റ്റില്‍സ് ഡോണി സിറില്‍.