പൊതുവെ ഞാൻ അത്തരക്കാരനാണ്! ‘വെള്ളിമൂങ്ങ’ സിനിമയുടെ കഥ ഞാൻ കേട്ടതേയില്ല ഉറങ്ങി പോയി, അജു വര്ഗീസ് 

ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രത്തിൽ സുബീഷ് സുധി, അജു വര്ഗീസുമാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്, ഇപ്പോൾ ചിത്രത്തിന്റെ കഥ പറയാൻ സുബീഷ് വന്നപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് അജു വര്ഗീസ്,…

ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രത്തിൽ സുബീഷ് സുധി, അജു വര്ഗീസുമാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്, ഇപ്പോൾ ചിത്രത്തിന്റെ കഥ പറയാൻ സുബീഷ് വന്നപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് അജു വര്ഗീസ്, തനിക്ക് സിനിമകളുടെ കഥ കേൾക്കുന്നത് ഇഷ്ടമല്ലാത്ത ആളാണ് പൊതുവെ എന്റെ സ്വഭാവം അങ്ങനെയാണ്, ഞാൻ സിനിമയുടെ കഥ കേൾക്കാൻ ഇരുന്നാൽ ഉറങ്ങിപോകുമെന്നാണ് അജു പറയുന്നത്

എന്നാൽ സുബീഷേട്ടൻ എന്നെ നിർബന്ധിച്ചാണ് കഥ കേൾപ്പിച്ചത്, എനിക്ക് കഥ കേട്ടാൽ ഉറക്കം വരും, ഇതുപോലെ ആണ് വെള്ളിമൂങ്ങ സിനിമയുടെ കഥ കേൾക്കാൻ നേരത്തെ ഞാൻ ഉറങ്ങി പോയി അതുകൊണ്ടു ഞാൻ വെള്ളിമൂങ്ങയുടെ കഥ കേട്ടില്ല എന്ന് തന്നെ പറയാം, അതുപോലെ സുബീഷേട്ടനോട് ഞാൻ പറഞ്ഞു, ഞാൻ കഥ കേൾക്കണോ എനിക്ക് ഉറക്കം വരുമെന്ന്

സുബീഷേട്ടൻ പറഞ്ഞു നീ വന്നു കഥ കേട്ട് പറ്റൂ, ഉറങ്ങില്ല, ഇത് നിന്റെയും, എന്റെയും ഉത്തരവാദിത്വമാണ്, അങ്ങനെ ശല്യം കാരണം ഞാൻ സിനിമയുടെ കഥ കേൾക്കാൻ തയ്യാറായി, ശരിക്കും ചുരക്ക൦ കുറച്ചു പേരിൽ എനിക്ക് നല്ല ആത്മബന്ധമുള്ള ആളാണ് സുബീഷേട്ടൻ, അദ്ദേഹം പറഞ്ഞ കഥ ഞാൻ കേട്ട്, എനിക്കെന്റെ കഥപാത്രം വളരെ ഇഷ്ട്ടപെടുകയും ചെയ്യ്തു അജു വര്ഗീസ് പറയുന്നു