അജിത്തും മോഹന്‍ലാലും ഒന്നിക്കുന്നു..? പ്രതീക്ഷയോടെ ആരാധകര്‍..!

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുടെ മുന്നില്‍ എത്തിയ അജിത്ത് ചിത്രമായിരുന്നു വാലിമൈ. ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രം ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ വാലിമൈയുടെ സംവിധായകന്‍ എച്ച് വിനോദും അജിത്തും വീണ്ടും…

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുടെ മുന്നില്‍ എത്തിയ അജിത്ത് ചിത്രമായിരുന്നു വാലിമൈ. ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രം ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ വാലിമൈയുടെ സംവിധായകന്‍ എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരമാണ് പുറത്ത് വരുന്ന്. ‘എ കെ 61’എന്നാണ് ചിത്രത്തിന് താല്‍കാലികമായി പേരിട്ടിരിക്കുന്നത്. ‘വലിമൈ’യുടെ വിജയത്തിന് ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന പുതിയ സിനിമയിലും ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

അതേസമയം, ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ തന്നെ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അജിത്ത് മൂവിയില്‍ എത്തുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച സ്ഥിതിയ്ക്ക് ഈ ചോദ്യം വീണ്ടും ഉയരുകയാണ്, ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് അജിത്ത് പ്രത്യക്ഷപ്പെടുക എന്നിരിക്കെ….ഒരു മുതിര്‍ന്ന പൊലീസ് കമ്മീഷണറുടെ കഥാപാത്രം ഉള്ള ഈ സിനിമയില്‍ ആര് ആ സ്ഥാനത്തേക്ക് വരും എന്നാണ് ആരാധകരില്‍ ഉയരുന്ന ചര്‍ച്ച.

ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം ഒരു കവര്‍ച്ച ശ്രമത്തിന്റെ കഥയാണ് പറയുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനോടകം തന്നെ തമിഴ് സിനിമകളില്‍ തന്റെ സാന്നിധ്യം അറിയിച്ച മോഹന്‍ലാല്‍ അജിത്ത് നായകനായി എത്തുന്ന സിനിമയില്‍ ജോയിന്‍ ചെയ്യുമോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

നേരത്തെ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് കൊണ്ടു തന്നെ ഇപ്പോള്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ അവസരത്തില്‍ ഈ ഒരു വാര്‍ത്തയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.