കെ.ജി.എഫ് പോലൊന്ന്‌ മലയാളത്തില്‍ നിന്നും വരും: ‘ഉറുമി’ പാന്‍ ഇന്ത്യയില്‍ വിജയം ആകേണ്ടിയിരുന്ന സിനിമ, പക്ഷേ പിഴവ് പറ്റി: നിര്‍മ്മാതാവ് ഷാജി നടേശന്‍

ബാഹുബലിക്ക് പിന്നാലെ ആര്‍ആര്‍ആര്‍, കെജിഎഫ് പോലുള്ള സിനിമകള്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് സൃഷ്ടിച്ച് ഓളങ്ങള്‍ സിനിമാ ഇന്‍ഡസ്ട്രിക്ക് നല്‍കുന്ന സൂചന വളരെ വലുതാണ്. ഒരു പാന്‍ ഇന്ത്യ ചിത്രം സാധ്യമാക്കാന്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്…

ബാഹുബലിക്ക് പിന്നാലെ ആര്‍ആര്‍ആര്‍, കെജിഎഫ് പോലുള്ള സിനിമകള്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് സൃഷ്ടിച്ച് ഓളങ്ങള്‍ സിനിമാ ഇന്‍ഡസ്ട്രിക്ക് നല്‍കുന്ന സൂചന വളരെ വലുതാണ്. ഒരു പാന്‍ ഇന്ത്യ ചിത്രം സാധ്യമാക്കാന്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് സാധിക്കുമെന്ന് ഇവ സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യന്‍ സിനിമയിലെ തന്നെ വേറിട്ട മുഖമായി നില്‍ക്കുന്ന സിനിമാ ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പാന്‍ ഇന്ത്യ ഹിറ്റുകളെ സാധ്യമാക്കാന്‍ മലയാളം ഇന്‍ഡസ്ട്രിക്ക് സാധിക്കുമോ എന്ന ചോദ്യവും വ്യാപമകയി ഉയരുന്നുണ്ട്. മലയാളം സിനിമാ മേഖലയ്ക്ക് പാന്‍ ഇന്ത്യയില്‍ ഹിറ്റ് ചരിത്രം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അതിനുള്ള സാധ്യതകള്‍ നമുക്കുണ്ടെന്നും വ്യക്തമാക്കുകയാണ് നിര്‍മ്മാതാവ് ഷാജി നടേശന്‍. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പ്രതീക്ഷകളെ പങ്കുവെച്ചത്.

facebook post about kgf 2 part

മലയാളത്തില്‍ നിന്നും അത്തരത്തില്‍ ഒരു ശ്രമം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. എല്ലാ ഭാഷകളില്‍ ഉള്ളവര്‍ക്കും കാണാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു സിനിമയ്ക്കുള്ള ശ്രമം മലയാളത്തില്‍ നിന്നും ഉണ്ടായിട്ടില്ല. പറഞ്ഞ് അസൂയപ്പെട്ടിട്ട് കാര്യമില്ല. വലിയ തുക മുതല്‍ മുടക്കി വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടതിന്റെ റിസള്‍ട്ടാണ് അവര്‍ക്ക് കിട്ടിയിട്ടുള്ളത്.

അതുപോലെ നമ്മളും ശ്രമിച്ചാല്‍ നടക്കും. നമ്മുക്ക് നല്ല അഭിനേതാക്കളുണ്ട്, എഴുത്തുകാരുണ്ട്, ടെക്‌നീഷ്യന്‍സുണ്ട്. പേടിച്ച് നില്‍ക്കുകയാണ് നമ്മള്‍. ഇനിയുള്ള കാലത്ത് അത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിബിഐ ഡയറിക്കുറിപ്പ്, സാമ്രാജ്യം പോലുള്ള സിനിമകള്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലുമൊക്കെ 150, 200 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടന്ന് റെക്കോര്‍ഡുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് നല്ല സൂചനകളാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പൃഥ്വിരാജ് നായകനായ ഉറുമി എന്ന ചിത്രം ഒരു പാന്‍ ഇന്ത്യ ഹിറ്റ് ആകേണ്ടിയിരുന്നത് ആയിരുന്നെങ്കിലും അവസാന നിമിഷത്തിലുണ്ടായ പിഴവുകള്‍ ആ സാധ്യത നഷ്ടമാക്കിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

rageeth facebook post about kgf 2

വിദ്യാ ബാലന്‍, ജനീലിയ, പ്രഭു ദേവ അടക്കമുള്ള താരങ്ങള്‍ ഉണ്ടായിരുന്നത്‌കൊണ്ട്, ചിത്രത്തിന്റെ റിലീസിന് മുമ്പ് ഹിന്ദി, തെലുങ്ക്, തമിഴ് അടക്കമുള്ള ഇന്‍ഡസ്ട്രിയില്‍ നിന്നും മലയാളത്തില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ മറ്റ് ഭാഷകളിലും റിലീസ് ചെയ്യാന്‍ കഴിയുമോയെന്ന് ചോദിച്ചിരുന്നു.

അന്ന് മലയാളത്തിന്റെ റിലീസ് നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നത് കൊണ്ട് അതിന് സാധിച്ചില്ല. പൃഥ്വിരാജിന്റെ ആദ്യത്തെ നിര്‍മ്മാണ സംരംഭം കൂടിയായിരുന്നു അത്. തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ലാഭമാകുന്ന ഒരു അവസ്ഥ വന്നിരുന്നത് അതോടെ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.