‘എകെ63’ അജിത്തും അറ്റലിയും ഒന്നിക്കുന്നു!!

പ്രേക്ഷകരെആവേശത്തിലാക്കി കോളിവുഡിൽ നിന്നും പുതിയ അപ്‌ഡേറ്റ് എത്തിിയിരിക്കുന്നു. തല അജിത്ത് – ആറ്റ്‌ലീ കോമ്പോയിൽ പുതിയ ചിത്രം ഒരുങ്ങുന്നു എന്നാണ് ആ വാർത്ത. ഇത് അജിത്ത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. അജിത്തും ആറ്റ്‌ലിയും ഒന്നിക്കുന്നു എന്നൊരു ട്വീറ്റും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അതേ സമയം ഇതിനെ കുറിച്ച് ഔദ്യോഗിക സ്വിരീകരണം ഉണ്ടായിട്ടില്ല. ‘എകെ 63’ എന്ന പേരിൽ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് ട്രേഡ് അനലിസ്റ്റുകൾ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.ഈ ചിത്രത്തിൽ സംഗീതം ഒരുക്കുക് എആർ റഹ്‌മാൻ ആണെന്നും പറയപ്പെടുന്നു.നിലവിൽ ഷാരൂഖ് ഖാനെ നായകനാക്കി ജവാൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് അറ്റ്‌ലി. ജവാന്റെ റിലീസിന് ശേഷമാകും അജിത്തുമായുള്ള ചിത്രം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.


വിഗ്നേഷ് ശിവന്റെ പടത്തിലാണ് അജിത്ത് ഇനി അഭിനയിക്കുക. ലൈക്ക പ്രോഡക്ഷന്റെ ബാനറിൽ ഓരുങ്ങുന്ന സിനിമയിൽ തൃഷയാണ് നായിക. ചിത്രത്തിൽറെ ഷൂട്ടിംഗ അടുത്തമാസം ചെന്നെയിൽ ആരംഭിക്കും. സിനിമയ്ക്ക് എകെ 62 എന്നാണ് താൽകാലികമായി പേരിട്ടിരിക്കുന്നത്.അജിത്തിന്റേതായി ഒടുവിലിറങ്ങിയ ചിത്രം ‘തുണിവ്’ ആണ്. എച്ച് വിനോദ് ആണ് സംവിധാനം ചെയ്ത സിനിമ 200 കോടി ക്ലബിൽ ഇടം നേടിയിട്ടുണ്ട്.

Previous article‘മലൈക്കോട്ടൈ വാലിബനി’ൽ ഹരിപ്രശാന്ത് വർമ്മയും!!
Next articleപ്രണിത സുഭാഷ് ദിലീപിന്റെ നായികയാവുന്നു!!