‘ചാക്കോച്ഛന്റെ കുറെ തള്ള് കണ്ടാണ് പടം കണ്ടത്, എന്റെ പൊന്നെടാവേ’

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അറിയിപ്പ്. ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. വിവിധ രാജ്യാന്തര മേളകളില്‍ ഇടം നേടിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ലവ്‌ലീന്‍…

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അറിയിപ്പ്. ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്.
വിവിധ രാജ്യാന്തര മേളകളില്‍ ഇടം നേടിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ലവ്‌ലീന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയ പ്രശസ്ത നാടക-ചലച്ചിത്ര താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രം ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഞാനിതുവരെ ചെയ്യാത്ത പടം, മഹേഷിന്റെ വ്യത്യസ്തമായ തിരക്കഥ എന്നൊക്കെയുള്ള ചാക്കോച്ഛന്റെ കുറെ തള്ള് കണ്ടാണ് പടം കണ്ടത്. എന്റെ പൊന്നെടാവേയെന്നാണ് അക്ബര്‍ ആര്യന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അറിയിപ്പ് / Declaration
മലയാള സിനിമ എത്രയൊക്കെ മാറിയെന്ന് പറഞ്ഞാലും എത്രയൊക്കെ സ്വഭാവികമായി എന്ന് പറഞ്ഞാലും, തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ യാതൊരു മാറ്റാമില്ലാതെ പോകുന്നൊരു കലാരൂപമാണ് ‘വസ്ത്രത്തിലെ വ്യത്യസ്ത.’ എത്ര പാവപ്പെട്ടവന്‍ ആണെങ്കിലും ഓരോ സീനിലും അയാള്‍ ഓരോ ഡ്രെസ്സ് ഇട്ടിരിക്കണം. ഓരോ സീനിലും ഓരോ കൂളിംഗ് ഗ്ലാസ്സ് വേണമെന്ന് സരോജ് കുമാര്‍ പറഞ്ഞതിനെ ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കഥാപാത്രങ്ങള്‍ ഇട്ട ഡ്രെസ്സ് തന്നെ ഇട്ട് വീണ്ടും കണ്ടാല്‍, അത് കഴിഞ്ഞുപോയ സീനിന്റെ ബാക്കിയാണെന്ന് പ്രേക്ഷകര്‍ കരുതുമെന്ന് കരുതിയാണ് സംവിധായകര്‍ ഇങ്ങനെ ചെയ്യുന്നത് എങ്കില്‍ അങ്ങനെ ഒന്നില്ല. ടൈം ലൈന്‍ കൃത്യമായി സിനിമയില്‍ വന്നാല്‍ പിന്നെ ഡ്രെസ്സ് വെച്ചിട്ട് ഇത് പഴയ കാര്യമാണെന്ന് ഒരു പ്രേക്ഷകനും കരുതില്ല.
ഇതിപ്പോ മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന മഹേഷിന്റെ പ്രതികാരം ആണെങ്കിലും അറിയിപ്പ് ആണെങ്കിലും ഞങ്ങളതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന വാശിയാണ് സംവിധായകര്‍ക്ക്.
മുന്‍പും ഇത് ശ്രദ്ധിച്ചെങ്കിലും അറിയിപ്പ് കണ്ടപ്പോള്‍ ഓര്‍മ വന്നതുകൊണ്ട് മാത്രം ഇതും ഇവിടെ ചേര്‍ത്തെന്ന് മാത്രം.
അറിയിപ്പിലേക്ക്.
ഞാനിതുവരെ ചെയ്യാത്ത പടം, മഹേഷിന്റെ വ്യത്യസ്തമായ തിരക്കഥ എന്നൊക്കെയുള്ള ചാക്കോച്ഛന്റെ കുറെ തള്ള് കണ്ടാണ് പടം കണ്ടത്. എന്റെ പൊന്നെടാവേ ??????
എന്തൊരു ഏച്ചുകെട്ടലാണ് സിനിമയും പരിസരവും. ഒരു രീതിയിലും ഞാനെന്ന പ്രേഷകനുമായി ഈ പടത്തിന് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റിയിട്ടില്ല. ഇഷ്‌ക്കും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും ജയഹേയും കണ്ട പ്രഷകര്‍ക്ക് ഒരു തരത്തിലും തൃപ്തി വരാത്ത ഒരു ക്ലൈമാക്‌സ് ആണ് പടത്തിന്റെ. എന്തിനാണ് ഇങ്ങനെ പടം വലിച്ച് നീട്ടുന്നത്? ഇതൊരു അവാര്‍ഡ് പടം ആണെന്ന് കാണിക്കാനോ?
സിനിമയില്‍ അവസാനത്തോട് അടുക്കുമ്പോള്‍ കഥാപാത്രങ്ങള്‍ ഒരു യാത്ര പോകുന്നുണ്ട്, വണ്ടി ദൂരെ നിന്ന് വരുന്ന ഒരു സീന്‍ ശേഷം വണ്ടിയില്‍ നിന്നിറങ്ങി കഥാപാത്രങ്ങള്‍ നടക്കുന്ന സീന്‍… അത് കാണിക്കുന്നത് ഒരു മിനിറ്റ് ആണ്. ഏതെങ്കിലും തരത്തില്‍ കഥാപാത്രങ്ങളുടെ മനസ്സികാവസ്ഥ പ്രേഷകനെ കാണിക്കാന്‍ ആണേല്‍ കഥാപാത്രങ്ങളെ കാണിക്കേണ്ടേ? ഇതേപോലെ ഒരു കാര്യവും ഇല്ലാതെ സ്വഭാവികത അണ്ണാക്കില്‍ തിരുകി തരാന്‍ സംവിധാകാന്‍ പടത്തിന്റെ വലിയൊരു ഭാഗം കളഞ്ഞു കുളിച്ചിട്ടുണ്ട്.
മാലിക്കില്‍ ആദ്യത്തെ 5 മിനിറ്റില്‍ ഒരു സിനിമയുടെ കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്ക് കൊണ്ടുവന്ന മഹേഷ് നാരായണന്‍ ആണിത് സംവിധാനം ചെയ്തെന്ന് ഓര്‍ക്കുമ്പോഴായെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.