എല്ലാം അറിയാമെന്ന് കരുതുന്ന ധിക്കാരിയല്ല ഞാൻ’ പ്രിയങ്ക ചോപ്ര പറയുന്നു!

ലോക സുന്ദരിയായിരുന്ന പ്രിയങ്ക ചോപ്ര ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഇന്ന് ബോളിവുഡിന്റെ മാത്രമല്ല ഹോളിവുഡ് താര നിരയിലും തിളങ്ങി നിൽക്കുകയാണ് താരം. സയൻസ് ഫിക്ഷൻ ത്രില്ലർ വെബ് സീരീസായ ‘സിറ്റഡെൽ’ ആണ് പ്രിയങ്കയുടെ…

ലോക സുന്ദരിയായിരുന്ന പ്രിയങ്ക ചോപ്ര ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഇന്ന് ബോളിവുഡിന്റെ മാത്രമല്ല ഹോളിവുഡ് താര നിരയിലും തിളങ്ങി നിൽക്കുകയാണ് താരം. സയൻസ് ഫിക്ഷൻ ത്രില്ലർ വെബ് സീരീസായ ‘സിറ്റഡെൽ’ ആണ് പ്രിയങ്കയുടെ ഏറ്റവും പുതിയ ഹോളിവുഡ് പ്രൊജക്ട്. വെബ് സീരീസിൽ നാദിയ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.

താൻ ബോളിവുഡിൽ നിരവധി സിനിമകൾ അഭിനയിച്ചിട്ടണ്ടെങ്കിലും ഹോളിവുഡ് തനിക്ക് പുതിയ ഇടാമായിരുന്നു എന്നാണ് താരം പറയുന്നത്. ഓഡീഷൻ വഴിയാണ് ഹൊളിവുഡിൽ ആദ്യ അവസരം ലഭിച്ചതെന്നും അഭിനയത്തിൽ പരിചയസമ്പന്നയാണെങ്കിലും ഓഡീഷനിൽ പങ്കെടുക്കേണ്ടിവന്നുവെന്നത് മോശംകാര്യമായി കാണുന്നില്ല. കാരണം കഴിവുളളവർക്ക് അവസരം കിട്ടാനുള്ള മാർഗമാണിതെന്നും പ്രിയങ്ക പറഞ്ഞു.


അതേ സമയം ബന്ധങ്ങളുടെ പേരിൽ കാസ്റ്റ് ചെയ്യപ്പെടുന്നതിനെക്കാൾ കഴിവിന്റെ അടിസ്ഥാനത്തിൽ അവസരം കിട്ടാൻ ഓഡീഷൻ സഹായിക്കും. എനിക്ക് എല്ലാം അറിയാം എന്ന് ചിന്തിക്കുന്ന ധിക്കാരിയല്ല ഞാൻ. എപ്പോഴും എന്തെങ്കിലും പുതിയത് പഠിച്ചെടുക്കാൻ ശ്രമിക്കുന്നതാണ് എന്റെ ഒരു സ്വഭാവം. പ്രത്യേകിച്ച് എന്നെക്കാൾ അനുഭവസമ്പത്തുള്ളവരിൽനിന്ന്. പുതിയ വെബ് സീരിസായ സിറ്റഡെലിന്റെ ആക്ഷൻ ടീമിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു എന്നും പരമ്പരയിലെ 80 ശതമാനം ആക്ഷനുകളും താൻ തന്നെയാണ് ചെയ്തതെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്