മമ്മൂക്ക എന്ത് കൊണ്ട് നവാഗത സംവിധായകര്‍ക്ക് തുടര്‍ച്ചയായി അവസരം നല്‍കുന്നു!!

നവാഗതനായ റോബി വര്‍ഗീസ് രാജ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവി ധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ത്രില്ലിംഗ് ക്രൈം ഡ്രാമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. കന്നഡ നടന്‍ കിഷോര്‍, വിജയരാഘവന്‍, സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം…

നവാഗതനായ റോബി വര്‍ഗീസ് രാജ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവി ധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ത്രില്ലിംഗ് ക്രൈം ഡ്രാമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. കന്നഡ നടന്‍ കിഷോര്‍, വിജയരാഘവന്‍, സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം തുടങ്ങി പ്രഗത്ഭരായ അഭിനേതാക്കളാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ അണിനിരക്കുന്നത്. ഇന്നിതാ ചിത്രം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.

ചിത്രത്തിനെ അഭിനന്ദിച്ച് അക്ബര്‍ ഷാ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
അയാള്‍ എന്ത് കൊണ്ട് നവാഗത സംവിധായകര്‍ക്ക് തുടര്‍ച്ചയായി അവസരം നല്‍കുന്നു…
എത്രയോ എത്രയോ തവണ എനിക്ക് തോന്നിയിട്ടുള്ള സംശയമാണ്….
ആ ചോദ്യത്തിനുള്ള ഉത്തരമാണ്
കണ്ണൂര്‍ സ്‌ക്വാഡ്…

2.45 മണിക്കൂര്‍…
ഒരൊറ്റ സെക്കന്‍ഡ് ലാഗില്ലാതെ ഒരു ത്രില്ലര്‍
അല്ലേല്‍ ഒരു പക്കാ പോലീസ് സിനിമ
നിസ്സംശയം പറയട്ടെ
റോബി വര്‍ഗീസ് രാജ് എന്ന സംവിധായകന്റെ വെള്ളിയാഴ്ച ആണിന്ന്..
തീരെ പഴുതുകളില്ലാതെ നടന്ന ഒരു കൊലപാതകവും അതിന്റെ ഭാഗമായി നടന്ന ഒരു കവര്‍ച്ചയും
അതിലെ പ്രതികളെ അന്വേഷിച്ച് എഎസ്‌ഐ ജോര്‍ജും നാല് പോലീസുകാരും നടത്തുന്ന ജീവന്മരണ പോരാട്ടവുമാണ് കഥ.
നിരവധിയായ ആത്മസംഘര്‍ഷങ്ങളുടെ ഇടയിലും അവര്‍ അധികഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതും അവര്‍ അവഗണിക്കപെടുന്നതും സിനിമ കാട്ടിത്തരുന്നുണ്ട്..

സുഷിന്‍ ശ്യാമിന്റെ സ്‌കോര്‍ സിനിമയ്ക്ക് നല്‍കുന്ന വൈബ് ഗംഭീരം..
സിനിമയുടെ ടെക്‌നിക്കല്‍ സൈഡ് ആണ് ഏറ്റവും പെര്‍ഫെക്ട്
എഡിറ്റിംഗ്, ക്യാമറ എന്നിവ അതില്‍ പ്രത്യേകമെടുത്ത് തന്നെ പറയണം..
രണ്ടാമത്തെ പകുതി കൂറേകൂടി ചടുലതയുള്ളതാണ്
മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് സംവിധാനം എന്നൊക്കെ പറയുന്നത് ഉത്തരേന്ത്യന്‍ യാത്രകള്‍ കൊണ്ട് തന്നെ അനുഭവമുള്ളത് കൊണ്ട് കൃത്യമായി കണക്ട് ചെയ്തിട്ടുണ്ട്..
സിനിമ കൃത്യമായി രാഷ്ട്രീയവും പറയുന്നുണ്ട്
അതിനെല്ലാം നിറഞ്ഞ കൈയടി പ്രേക്ഷകര്‍ വക കിട്ടുകയും ചെയ്തു….
അപ്പോള്‍ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ…

Its a Worthwatching
NB : ഇന്ത്യയില്‍ ഏറ്റവും ക്രെഡിബിലിറ്റി ഉള്ള പോലീസ് ഏതാണ്?
കേരളാ പോലീസ്…
കുറ്റവാളികളെ കണ്ടെത്തുന്നതില്‍
മോഷണ മുതല്‍ തിരിച്ചെടുക്കുന്നതില്‍
അങ്ങനെ പോലീസിങ്ങിന്റെ സകല മേഖലകളിലും ആരൊക്കെ വിശ്രമമില്ലാതെ പണിയെടുക്കുന്നുണ്ടെന്ന് കൂടി സിനിമ കാട്ടിത്തരുന്നുണ്ട്…
സിനിമയില്‍ SP പറയുന്ന ഒരു വാചകത്തില്‍ ഒരു തിരുത്തുണ്ട്
കേരള പോലീസിനെ സംബന്ധിച്ച്
മറ്റിടങ്ങളില്‍ 20% ആണ് സമയം നോക്കാതെ ജോലി ചെയ്യുന്നത് എങ്കില്‍ എവിടെ 10% മാത്രമാണ് ജോലികളില്‍ വീഴ്ച വരുത്തുകയും സേനയ്ക്ക് അപമാനം ഉണ്ടാക്കുകയും ചെയ്യുന്നത്…
So get ready for a GREAT INDIAN TOUR OF ASI GEORGE LEADING KANNUR SQUAD
RATING
4.5/5
സിനിമയിലെ സംഭവങ്ങള്‍ സാങ്കല്പികമല്ല
നടന്നതാണ്…
പിന്നെ മമ്മൂട്ടി
അയാളുടെ സൂക്ഷ്മാഭിനയം
ഒരു നോട്ടത്തില്‍ എന്തെല്ലാം സൂചനകളാണ് അയാള്‍ നമ്മോട് ഊഹിക്കാന്‍ പറയുന്നത്
Well Done the Crew behind Kannur squad…
എന്നു പറഞ്ഞാണ് അക്ബര്‍ ഷായുടെ കുറിപ്പ് അവസാനിപ്പിക്കുന്നത്.