സഹായിച്ചത് പാടി നടക്കാറില്ല..സൈക്കിള്‍ വാങ്ങാനുള്ള പണത്തില്‍ കൂടുതല്‍ അവള്‍ക്ക് നല്‍കിയിട്ടുണ്ട്!! വിമര്‍ശകരോട് അഖില്‍ മാരാര്‍

ഏറെ ആരാധകരുള്ള സംവിധായകനാണ് അഖില്‍ മാരാര്‍. സംവിധായകനാണെങ്കിലും താരം സുപരിചിതനായത് ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായതോടെയാണ്. നിരവധി ആരാധകരെയാണ് താരം ഷോയിലൂടെ സ്വന്തമാക്കിയത്. കഴിഞ്ഞതവണത്തെ വിന്നേഴ്‌സിനെ പോലെ അധികം അതിരുവിട്ട ആഘോഷങ്ങള്‍ക്കൊന്നും അഖില്‍ നിന്നിട്ടില്ല. ഷോയ്ക്ക് മുമ്പുണ്ടായിരുന്ന പോല തന്നെയാണ് അഖില്‍ ഇപ്പോഴുമുള്ളതെന്ന് താരത്തിന്റെ സോഷ്യല്‍മീഡിയ അപ്‌ഡേറ്റില്‍ നിന്നും വ്യക്തമാണ്.

ഇപ്പോഴിതാ ഒരു ഫാനിന്റെ സ്വപ്‌നം സഫലമാക്കിയിരിക്കുയാണ് താരം. ശിവാനിയുടെ ആഗ്രഹം സാധിച്ചു കൊടുത്തു… എന്ന തലക്കെട്ടോടെ അഖില്‍ തന്നെ ആണ് വീഡിയോ പങ്കുവച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടിലുണ്ടാക്കിയ പൊതിച്ചോറ് വഴിയരികില്‍ ഇരുന്ന് വിറ്റ് വൈറലായിരുന്നു ശിവാനി. തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനാണ് ശിവാനി പൊതിച്ചോറ് വിറ്റിരുന്നത്.

ഒന്ന് സ്വന്തമായൊരു വീട്. രണ്ട് സൈക്കിള്‍. മൂന്ന് അഖില്‍ മാരാരെ കാണണം ഇതൊക്കെയായിരുന്നു ശിവാനിയുടെ ആഗ്രഹങ്ങള്‍. ഇത് ശ്രദ്ധയില്‍പ്പെട്ട അഖില്‍ ഉടനെ തന്നെ കൊച്ചുമിടുക്കിയെ കാണാന്‍ സ്‌കൂളില്‍ എത്തി. അപ്രതീക്ഷിതമായി തന്നെ കാണാന്‍ എത്തിയ താരത്തിനെ കണ്ട് ശിവാനി കരയുന്നതും അദ്ദേഹത്തെ കെട്ടിപിടിച്ച് ഉമ്മ വയ്ക്കുകയും ചെയ്യുന്നുണ്ട്.

ഈ വീഡിയോയ്ക്ക് താഴെ ശിവാനിക്ക് സൈക്കിള്‍ വാങ്ങി കൊടുത്തില്ലേന്ന് ചോദിച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോഴിതാ അതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് അഖില്‍.

‘മസ്‌കറ്റില്‍ നിന്നും വന്ന അടുത്ത ദിവസം കൊച്ചിയില്‍ നിന്നും കൊട്ടാരക്കര പോയി അമ്മയെ കണ്ട് അവിടെ നിന്നും കൊല്ലത്ത് പോയി എന്നെ കാണാന്‍ ആഗ്രഹിച്ച ശിവാനിക്ക് കൂടുതല്‍ സന്തോഷമാകാന്‍ അവളുടെ സ്‌കൂളില്‍ പോയ എന്റെ മനസ്സിന്റെ സ്‌നേഹം അല്ല ചിലര്‍ക്ക് ഞാന്‍ സൈക്കിള്‍ കൊടുത്തില്ല എന്നതാണ് പ്രശ്‌നം…ഭൗതികമായ നേട്ടങ്ങളാണ് ഏവരുടെ സന്തോഷം..

ഈ കുട്ടിയുടെ വീഡിയോ കണ്ടപ്പോള്‍ എന്തെ evarkkonnum സൈക്കിള്‍ വാങ്ങി കൊടുക്കാന്‍ തോന്നാഞ്ഞത്..ചെയ്യില്ല..ഒരു മുട്ടായി പോലും evar വാങ്ങി കൊടുക്കില്ല..6 മാസം മുമ്പ് ഞാന്‍ എങ്ങനെ ജീവിച്ചു എന്ന് ആര്‍ക്കും അറിയില്ല..ആശഴയീ ൈജയിച്ച ഞാന്‍ എന്റെ അധ്വാനത്തിന്റെ പങ്കു എത്ര പേരെ സഹായിച്ചു എന്ന് വിളിച്ചു പാടി നടക്കാറില്ല..ടhivanikku സൈക്കിള്‍ ലഭിച്ചു എന്ന് ഞാന്‍ അറിഞ്ഞിരുന്നു..എന്തായാലും ഒരു സൈക്കിള്‍ വാങ്ങാനുള്ള പണത്തില്‍ കൂടുതല്‍ ഞാന്‍ അവള്‍ക്ക് നല്‍കിയിട്ടുണ്ട്..അവളുടെ കൂട്ടുകാര്‍ക്ക് മധുരവും..അത് വിളിച്ചു പാടി നടക്കാന്‍ താല്പര്യമില്ല എന്നതിനാല്‍ വീഡിയോയില്‍ കാണിച്ചില്ല..’, എന്നായിരുന്നു അഖില്‍ മറുപടിയായി പറയുന്നത്.