അമ്മയും കൊള്ളാം…മോനും കൊള്ളാം… അഖിൽ മാരാറെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് അമ്മിണിയമ്മ

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ മലയാളി മനസ്സിൽ കയറിക്കൂടിയ താരമാണ് അഖിൽ മാരാർ. അഞ്ചാം സീസണിൽ അഖിൽ മാരാർ വിജയി ആയതോടെ താരത്തെ താഴത്തും തലയിലും വെക്കാതെയാണ് ആരാധകർ കൊണ്ട് നടക്കുന്നത്. 80%…

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ മലയാളി മനസ്സിൽ കയറിക്കൂടിയ താരമാണ് അഖിൽ മാരാർ. അഞ്ചാം സീസണിൽ അഖിൽ മാരാർ വിജയി ആയതോടെ താരത്തെ താഴത്തും തലയിലും വെക്കാതെയാണ് ആരാധകർ കൊണ്ട് നടക്കുന്നത്. 80% വോട്ട് നേടിയാണ് അഖിൽ മാരാർ ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ ടൈറ്റിൽ വിന്നറായത്.

ഒട്ടനവധി ആരാധകരുള്ള അഖിലിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് അഖിൽ മാരാർ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ്. അമ്മ അമ്മിണിയ്ക്കൊപ്പമുള്ള വീഡിയോ ആണ് താരം പങ്കുവെച്ചത്.

അമ്മയെ അഖിൽ മാരാർ കാണാൻ വരാത്തതിനെ കുറിച്ചും, മറ്റും അമ്മിണി പറയുന്നുണ്ട്. ഒപ്പം തന്നെ താൻ അഖിൽ കുഞ്ഞായിരുന്നപ്പോൾ ഒരുപാട് തള്ളിയിട്ടുണ്ടെന്നും അമ്മിണി പറയുന്നു. എല്ലാത്തിനും ഒടുവിലായി അഖിലിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനും അമ്മിണിയമ്മ മറന്നില്ല.