‘ഇര’ ആര്‍ക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുരുക്കും..! താന്‍ മീനിനൊപ്പമാണ്..! പോസ്റ്റുമായി അഖില്‍ മാരാര്‍

യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവും ആയ വിജയ് ബാബുവിന് എതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ സിനിമാ മേഖലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഉയരുകയാണ്.. ഈ അവസരത്തില്‍ സംവിധായകന്‍ അഖില്‍ മാരാറിന്റെ…

യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവും ആയ വിജയ് ബാബുവിന് എതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ സിനിമാ മേഖലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഉയരുകയാണ്.. ഈ അവസരത്തില്‍ സംവിധായകന്‍ അഖില്‍ മാരാറിന്റെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വിജയ് ബാബുവിന് എതിരെയുള്ള ആരോപണങ്ങളെ കുറിച്ച് പറയാതെ പറഞ്ഞുകൊണ്ടാണ് അഖില്‍ മാരാറിന്റെ പോസ്റ്റ്. ഇരകള്‍ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ എന്നും അത്, ആര്‍ക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക..എന്നതാണെന്നും അഖില്‍ തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു…

അഖില്‍ മാരാര്‍ പങ്കുവെച്ച കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
ഇര… ആദ്യമായി ഈ പേര് പറയാന്‍ തുടങ്ങിയത് കുട്ടിക്കാലത്തു മീന്‍ പിടിക്കാന്‍ പോയപ്പോള്‍ ആണ്..ഇര എന്നത് മീനിന്റെ സ്വഭാവം അനുസരിച്ചു ചിലപ്പോള്‍ മണ്ണിര ആകും..അല്ലെങ്കില്‍ മൈദ ആവും..രണ്ടായാലും ഞാന്‍ കോര്‍ക്കുന്ന ഇരയ്ക്ക് ഒരു ലക്ഷ്യമേ ഉള്ളു മീനിനെ കുടുക്കുക.. കുടുങ്ങാന്‍ പോകുന്നു എന്ന് തിരിച്ചറിയാതെ ഇരയെ പിടിക്കുന്ന മീനിനെ ഞാന്‍ വറുത്തു തിന്നും..

അന്നും ഇന്നും ഇരയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു… ആര്‍ക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക.. ഇരകള്‍ മാറി കൊണ്ടേ ഇരിക്കും..മറ്റാരുടെയോ ചൂണ്ടയില്‍ ഇരകളെ കുരുക്കി എറിയുന്നതില്‍ സിലോപ്പി മുതല്‍ സ്രാവുകള്‍ വരെ വീഴും.. ഇരയുടെ വലുപ്പം അനുസരിച്ചു കൊളുത്തുന്ന മീനിന് കച്ചവട സാധ്യതയും കൂടും… എന്നാണ് അഖില്‍ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു നടനും നിര്‍മ്മാതാവും ആയ വിജയ് ബാബുവിന് എതിരെ ബലാത്സംഗ പരാതിയുമായി യുവതി രംഗത്ത് എത്തിയത്… ഇതോടെ ലൈവില്‍ വന്ന് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ ശേഷം വിജയ്ബാബു വിദേശത്തേയ്ക്ക് കടന്നു കളഞ്ഞതായാണ് വിവരം.