‘ഈ പോക്കാണ് മലയാള സിനിമ പോകുന്നത് എങ്കില്‍ ഒറ്റ പ്രേക്ഷകന്‍ പോലും തീയേറ്റര്‍ പരിസരത്തില്‍ ഉണ്ടാവില്ല’

‘തമാശ’, ‘ഭീമന്റെ വഴി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം സുലൈഖ മന്‍സില്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഈ…

‘തമാശ’, ‘ഭീമന്റെ വഴി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം സുലൈഖ മന്‍സില്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഈ പോക്കാണ് മലയാള സിനിമ പോകുന്നത് എങ്കില്‍ ഒറ്റ പ്രേക്ഷകന്‍ പോലും തീയേറ്റര്‍ പരിസരത്തില്‍ ഉണ്ടാവില്ല’ എന്നാണ് അക്ഷയ് കരുണ്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വിഷുവിന് പൊട്ടിക്കേണ്ട പടക്കം അവര്‍ ഈദിന് പൊട്ടിച്ചു
സത്യം പറഞ്ഞാല്‍ ഈ പോക്കാണ് മലയാള സിനിമ പോകുന്നത് എങ്കില്‍ ഒറ്റ പ്രേക്ഷകന്‍ പോലും തീയേറ്റര്‍ പരിസരത്തില്‍ ഉണ്ടാവില്ല ..
ദുരന്തം ഇന്‍ഡസ്ട്രി .
പൈസ കൊടുത്തു കാണുന്ന പ്രേക്ഷകനെ കൊഞ്ഞനം കുത്തുന്ന അവസ്ഥ ..
3rd bomb in a week
150 രൂപ വെച്ച് കൂട്ടിയാല്‍ ഈ മാസം മാത്രം നഷ്ടപെട്ട പൈസ ലിസ്റ്റ് നീലവെളിച്ചം, സുലേഖ മനസില്‍, പൂക്കാലം, മദനോത്സവം, കള്ളനും ഭഗവതിയും, ജവാനും മുല്ലപ്പൂവും .
നൂറ്റമ്പതില്‍ ഒരു അമ്പത് രൂപയുടെ ലാഭം അടി തന്നത് കൊണ്ട് അത് ഒഴിവാക്കി
മൊത്തം നഷ്ടം ഏകദേശം 1000 രൂപ in a week that too holiday season.

ലുക്മാന്‍ അവറാന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുഭീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവര്‍ ചേര്‍ന്നാണ് സുലൈഖ മന്‍സില്‍ നിര്‍മ്മിക്കുന്നത്. കണ്ണന്‍ പട്ടേരിയാണ് ഛായാഗ്രാഹകന്‍. മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം നല്‍കുന്നു. അഡീഷണല്‍ സോങ്‌സ് – രാമമൂര്‍ത്തി – ടി.കെ കുറ്റിയാലി, സലിം കൊടത്തൂര്‍. എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള. ആര്‍.ജി വയനാടന്‍ – മേക്കപ്പ്, കോസ്റ്റ്യൂംസ് – ഗഫൂര്‍ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടേസ് – ശബരീഷ് വര്‍മ, ജിനു തോമ.തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്‌സ്.