‘ഞാന്‍ കണ്ടതില്‍ ഏറ്റവും മോശപ്പെട്ട വ്യക്തിത്വത്തിനുടമ’ ഒമര്‍ ലുലുവിന്റെ ചതിയെ കുറിച്ച് ഗായകന്‍ കൗശിക് മേനോന്‍

ബിഗ് ബോസ് സീസണ്‍ 5 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കഴിഞ്ഞ ദിവസമെത്തിയത് സംവിധായകന്‍ ഒമര്‍ ലുലുവാണ്. ഞായറാഴ്ച ബിഗ് ബോസ് ഹൗസില്‍ നിന്ന് ആദ്യ മത്സരാര്‍ത്ഥി പടിയിറങ്ങിയിരുന്നു, ഒമര്‍ ലുലുവിന്റെ നല്ല സമയം…

ബിഗ് ബോസ് സീസണ്‍ 5 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കഴിഞ്ഞ ദിവസമെത്തിയത് സംവിധായകന്‍ ഒമര്‍ ലുലുവാണ്. ഞായറാഴ്ച ബിഗ് ബോസ് ഹൗസില്‍ നിന്ന് ആദ്യ മത്സരാര്‍ത്ഥി പടിയിറങ്ങിയിരുന്നു, ഒമര്‍ ലുലുവിന്റെ നല്ല സമയം സിനിമയിലൂടെ എത്തിയ നടിയും മോഡലുമായ എയ്ഞ്ചലീന്‍ മരിയയാണ് പുറത്തായ ആ മത്സരാര്‍ത്ഥി. ബിഗ് ബോസിലേക്ക് എത്തിയെക്കുമെന്ന് പ്രെഡിക്ഷന്‍ ലിസ്റ്റുകളിലൊക്കെ നേരത്തെ ഇടംപിടിച്ചിരുന്ന ഒമര്‍ ലുലു എത്തിയത് ഹൗസിലുള്ളവരെ ആവേശത്തിലാക്കായിരിക്കുകയാണ്. ഇപ്പോഴിതാ ഒമര്‍ ലുലുവിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഞാന്‍ കണ്ടതില്‍ ഏറ്റവും മോശപ്പെട്ട വ്യക്തിത്വത്തിനുടമയാണ് ഒമര്‍ ലുലുവെന്നാണ് പിന്നണി ഗായകന്‍ കൗശിക് മേനോന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കൗശികിന്റെ കുറിപ്പ് വായിക്കാം

ഒമര്‍ലുലു ബിഗ്ബോസ് house കേറുന്നതിനു മുന്ന് ഏഷ്യാനെറ്റ് upload ചെയ്ത വീഡിയോ യൂട്യൂബില്‍ കാണാനിടയായി . അതില്‍ അദ്യേഹം എടുത്തു പറയുന്ന കാര്യം മലയാളികള്‍ മൊത്തത്തില്‍ fake ആണ് എന്നാണ് . മലയാളികള്‍ മാത്രമല്ല എല്ലാവരിലും ഉണ്ട് നല്ലവരും മോശപെട്ടവരും അല്ലെ?
പക്ഷെ ഞാന്‍ കണ്ടതില്‍ ഏറ്റവും മോശപ്പെട്ട വ്യക്തിത്വത്തിനുടമ ഒമര്‍ ലുലു ആണ് .. അത് സംസ്‌കാരം ആണെങ്കിലും ,professional കാര്യങ്ങള്‍ ആയാലും ഇദ്യേഹത്തെ പോലെയൊരു ഉടായിപ്പു വേറെ ഇല്ലന്ന് തന്നെ പറയാം , ഇയാള്‍ controversy ഉണ്ടാക്കി ശ്രദ്ധപിടിച്ചു പറ്റാന്‍ വളരെ മിടുക്കനാ അതും സ്വന്തം മതത്തെയും പുണ്യ റമദാന്‍ നോമ്പിനെയും ഒരു ഉന്നക്കാ വച്ചു പൊട്ടത്തരം വിളിച്ചു കൂവിയ ഈ മലയാളിയാണ് ഒന്നടങ്കം മലയാളികളെ ശരിയല്ല എന്നു പറയുന്നത് , ഇപ്പോള്‍ അദ്യേഹം മലയാളം ബിഗ്ബോസിലേക്കല്ലേ പോയിരിക്കുന്നെ ? അതു കാണുന്നതും മലയാളികള്‍ ..എന്തിനു omarlulu മലയാള സിനിമയെടുക്കുന്നു ? അതു കാണാന്‍ മലയാളികള്‍ വേണ്ടേ ? എന്ന പിന്നെ ബിഗ്ബോസില്‍ നിന്ന് പുറത്തു ഇറങ്ങുമ്പോള്‍ നേരെ വേറെ ഏതെങ്കിലും സംസഥാനത്തു പോയി settle ആവുന്നതല്ലേ നല്ലതു ?
മലയാളികള്‍ പൊതുവേ കാപട്യം നിറഞ്ഞതാണ് പോലും , മലയാളികളുടെ പൊതു പ്രവണത അത്ര നല്ലതല്ല എന്നു മൊത്തം മലയാളികളെയും അടച്ചാക്ഷേപിക്കുന്ന omarlulu മലയാളികള്‍ക്കിടയില്‍ ഒരു ശാപമാണ് ..
ഇനി എന്റെ ഒരു bad experience കുറിച്ച് പറയട്ടെ ഈ ഒറിജിനല്‍ ഉടായിപ്പു ഒമര്‍ ലുലുവിനെ കുറിച്ചു ?
അതെ ഏതൊരു ഗായകനും opportunity വന്നാല്‍ സന്തോഷോടെ ആ പാട്ടു പാടി കൊടുക്കും .
അതെ pandemic ഒന്ന് അടങ്ങി വരുന്ന സമയത്താണ് ഒമര്‍ ലുലു എന്നെ contact ചെയ്തു അദ്ദ്യേഹം ആദ്യമായി ചെയ്യുന്ന മ്യൂസിക് ആല്‍ബത്തില്‍ എന്നെ പാടാന്‍ പറ്റുമോ എന്നു ചോദിക്കുന്നത് , ഞാന്‍ സമ്മതം മൂളി .കുറച്ചു സമയത്തിന് ശേഷം എന്റെ ഇന്‍സ്റ്റാഗ്രാം തുറന്നു നോക്കിയപ്പോള്‍ ഒമര്‍ ലുലു follow ചെയ്യുന്നതായി കണ്ട ഉടനെ ഞാന്‍ തിരിച്ചു follow ചെയ്തു അങ്ങനെ പാടേണ്ട song അയച്ചു തന്നു ഇടയ്ക്കിടെ ഫോണ്‍ വിളിയായി , പാട്ടെല്ലാം പഠിച്ച ശേഷം ഒമര്‍ പറഞ്ഞു കൗശിക് തന്നെ ഒരു സ്റ്റുഡിയോവില്‍ പോയി പാടി അയച്ചു തരുവെന്നും ,mix & mastered അടക്കം ഞാന്‍ തന്നെ ഏറ്റെടുത്തു ചെയ്യാനും പറഞ്ഞു .ഒരുപാട് അവസരങ്ങളൊന്നും ഇല്ലാത്ത ഞാന്‍ ചാന്‍സ് മിസ്സ്ചെയ്യേണ്ട എന്നു കരുതി എല്ലാം ചെയ്തു കൊടുത്തു പാട്ടു വിറ്റു ഒമര്‍ ക്യാഷ് ആക്കുകയും ചെയ്തു , പിന്നീട് അദ്യേഹം എനിക്ക് studio,song mixing ,പാടിയതിനോ ഒന്നിനും ക്യാഷ് തന്നില്ല ഇതുവരെ,,അദ്ദ്യേഹം ഒരു ചാന്‍സ് തരുന്നെങ്കില്‍ നമ്മള്‍ അടിമ പോലെ behave ചെയ്യണം എന്നാണ് വകുപ്പ് .ക്യാഷ് ചോദിച്ചാല്‍ പിന്നെ മഹാ അപരാധം . ഒരാളെ misuse ചെയ്യാന്‍ omar മിടുക്കനാണ്
ശരി ക്യാഷ് തന്നിലേലും സാരമില്ല വേറെ ചെറിയ moral സപ്പോര്‍ട്ട് കിട്ടുമെന്ന് കരുതി വിളിച്ചപ്പോ മൊത്തത്തില്‍ സെല്‍ഫിഷ് മോഡ് , അദ്യേഹം സംസാരിക്കുന്നപോലെ ഏതൊരു നന്ദിയുള്ള മലയാളിയും സംസാരിക്കില്ല എന്നതാണ് സത്യം . ഇതില്‍ അദ്യേഹം ഏറ്റവും cheap ആയി ചെയ്ത കാര്യം എന്താണെന്ന് അറിഞ്ഞാല്‍ ശരിക്കും കോമഡി ആണ്.. ഞാന്‍ പാടിയ ഔട്ട് ഇയാള്‍ക്ക് അയച്ചു കൊടുത്തതും ഇയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ എന്നെ unfollow ചെയ്തു .. ഒരു ചെറിയ action മതി ഒരാളുടെ ശരിക്കുള്ള സ്വഭാവം അറിയാന്‍ .. ഇയാളാണോ ബിഗ്ബോസ്സ് entry വിഡിയോവില്‍ ഒറിജിനല്‍ ആയി കളിയ്ക്കാന്‍ പോകുന്നു എന്നു പറയുന്നേ ?
എന്തിനും ഏതിനും തോന്ന്യവാസം പറയുന്ന സംസ്‌കാരത്തെ കാര്‍ന്നു തിന്നുന്ന ഇതുപോലെയുള്ള സോഷ്യല്‍ മീഡിയ പുഴുക്കളെ എന്തിനു encourage ചെയ്യണം ?
എന്തുകൊണ്ടാണ് ഒരുപാടു കഴിവുള്ള പുതുമുഖ directors ഉണ്ടായിട്ടും ഇങ്ങനെയുള്ളവരെ വിശ്വസിച്ചു സിനിമയില്‍ invest ചെയ്തു പൈസ കളയുന്നേ ?
സ്വന്തം മതത്തെയും മലയാളികളെയും തള്ളി പറഞ്ഞു വലുതാവാന്‍ ശ്രമിക്കുന്ന ഇമ്മാതിരി മനുഷ്യവര്‍ഗത്തെ വളര്‍ത്തിവലുതാക്കണോ ?
സ്വന്തം മതത്തെയും മലയാളികളെയും തള്ളി പറഞ്ഞു വലുതാവാന്‍ ശ്രമിക്കുന്ന ഇമ്മാതിരി ഒരാളെ വളര്‍ത്തിവലുതാക്കണോ ? Think twice ??