ഞാൻ ഒരു പാവമാണ്, ഞാൻ അഭിനയിച്ചൊക്കെ ജീവിച്ചോട്ടെ, അലൻസിയർ

നിരവധി ആരാധകരുള്ള താരമാണ് അലൻസിയർ. അടുത്തിടെ കൊണ്ട് നിരവധി മികച്ച വേഷങ്ങൾ ആണ് താരത്തിനെ തേടി എത്തുന്നത്. അതെല്ലാം തന്നെ മികച്ച രീതിയിൽ അഭിനയിച്ച് ഭലിപ്പിക്കാനും താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ അലൻസിയറിന്റെ അഭിനയ മികവിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. ഈ വർഷന്റെ സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്‌ക്കാരവും അലൻസിയർ സ്വന്തമാക്കിയിരുന്നു. എന്നാൽ പുരസ്‌ക്കാര വേദിയിൽ വെച്ച് അലന്സിയര് നടത്തിയ ചില പരാമർശം വലിയ രീതിയിൽ തന്നെ വിവാദം സൃഷ്ട്ടിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. ഇനിയെങ്കിലും സ്ത്രീ പ്രതിമ തരാതെ പുരുഷ പ്രതിമ തരണം എന്നാണ് അലൻസിയർ പറഞ്ഞത്.

സ്ത്രീ പ്രതിമ തന്നു പ്രലോഭിപ്പിക്കരുത് എന്നും നട്ടെല്ലുള്ള മുഖ്യമന്ത്രി ഇരിക്കുന്ന സംസ്ഥാനത്ത് പുരുഷ പ്രതിമ തരണം എന്നുമാണ് അലന്സിയർ പറഞ്ഞത്. അലൻസിയറിന്റെ ഈ വാക്കുകൾ വലിയ രീതിയിൽ തന്നെ വിവാദം ആകുകയും താരത്തിനെതിരെ നിരവധി പ്രമുഖർ രംഗത്ത് വരുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഈ വിഷയത്തിൽ മാദ്യമങ്ങളോട് പ്രതികരിക്കുകയാണ് അലന്സിയര്. ഞാൻ ഒരു പാവം ആണ്, ഞാൻ ഇങ്ങനെ അഭിനയിച്ച് ഒക്കെ ജീവിച്ച് പൊയ്ക്കോട്ടേ എന്നുമാണ് അലൻസിയർ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിങ്ങൾ കുറെ കൊട്ടി ഘോഷിച്ചില്ലേ, കുറെ വിറ്റ് കാശാക്കിയില്ലേ ഇനിയെങ്കിലും നിർത്തു എന്നുമാണ് താരം പറയുന്നത്.

കരയേണ്ട സമയത്ത് കരയുകയും ചിരിക്കേണ്ട സമയത്ത് ചിരിക്കുകയും ചെയ്യുന്ന ആൾ ആണ് ഞാൻ. ഉമ്മ കൊടുക്കേണ്ട സമയത്ത് ഉമ്മ കൊടുക്കുകയും ചെയ്യും. അത് ഇനി മഞ്ജു വാര്യർ ആണെങ്കിലും ഞാൻ ഉമ്മ കൊടുക്കും അവർ എന്റെ നല്ല സുഹൃ ത്ത് ആണ് എന്നുമാണ് അലൻസിയർ പറയുന്നത്. ഉര്‍വശി ചേച്ചിക്ക് ഞാന്‍ ഉമ്മ കൊടുത്തല്ലോ. ഉള്ളൊഴുക്ക് എന്ന സിനിമ കണ്ടിറങ്ങുമ്പോള്‍ അവരുടെ പെര്‍ഫോമന്‍സില്‍ ഞാന്‍ ഞെട്ടിപ്പോയി” എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.