അമ്മയാകുമോ എന്ന് ആശങ്കപ്പെട്ടിരുന്നു ; തുറന്നു പറഞ്ഞ് കലാ മാസ്റ്റര്‍

ഡാൻസ് കൊറിയോഗ്രാഫ് രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്ബത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. ‍ഡാൻസിന് വേണ്ടി ജീവിതത്തിലെ വലിയൊരു ഭാഗം സമര്‍പ്പിച്ച കലാ മാസ്റ്റര്‍ തെന്നിന്ത്യയില്‍ ഐക്കോണിക്കായി മാറിയ നിരവധി ഗാനരംഗങ്ങള്‍ ചിട്ടപ്പെടുത്തി.കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന സിനിമയിലെ ഡാൻസ് കൊറിയോഗ്രാഫിക്ക് ദേശീയ പുരസ്കാരം കലാ മാസ്റ്റര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഡാൻസ് വശമില്ലാത്ത താരങ്ങളെ പോലും അനായാസമായി ഗാനരംഗങ്ങളില്‍ ചുവട് വെപ്പിക്കാൻ കലാ മാസ്റ്റര്‍ക്ക് കഴിയുന്നു. 12ാം വയസില്‍ അസിസ്റ്റന്റ് കൊറിയോഗ്രഫറായാണ് കലാ മാസ്റ്റര്‍ കരിയര്‍ തുടങ്ങുന്നത്. വിവിധ ഭാഷകളിലായി നാലായിരത്തോളം ഗാനങ്ങള്‍ക്ക് കലാ മാസ്റ്റര്‍ നൃത്തമൊരുക്കി. കലാ മാസ്റ്ററുടെ കുടുംബത്തിലെ നിരവധി പേര്‍ ഡാൻസ് കൊറിയോഗ്രഫിയില്‍ പേരെടുത്തിട്ടുണ്ട്. കലയുടെ ഇളയ സഹോദരിയാണ് പ്രമുഖ കൊറിയോഗ്രഫര്‍ ബ്രിന്ദ മാസ്റ്റര്‍. ഗിരിജ, ജയന്തി എന്നീ സഹോരിമാരും കൊറിയോഗ്രഫ് രംഗത്ത് ശോഭിച്ചു. രണ്ട് വിവാഹങ്ങളാണ് കലാ മാസ്റ്ററുടെ ജീവിതത്തില്‍ നടന്നത്. യുഎഇയില്‍ ബിസിനസ് ചെയ്യുന്ന ഗോവിന്ദരാജനായിരുന്നു ആദ്യ ഭര്‍ത്താവ്. 1997 ലാണ് വിവാഹം നടന്നത്.

നടി സ്നേഹയുടെ സഹോദരനാണ് ഗോവിന്ദരാജൻ.വിവാഹശേഷം കല ദുബായിലേക്ക് പോയി. എന്നാല്‍ പിന്നീട് ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. ചെന്നെെയിലേക്ക് തിരിച്ചെത്തിയ കല കൊറിയോഗ്രഫി കരിയര്‍ വീണ്ടും തുടര്‍ന്നു. 1999 ലാണ് ഇവര്‍ വിവാഹമോചിതരായത്. 2004 ലാണ് കല രണ്ടാമതൊരു വിവാഹത്തിന് തയ്യാറായത്.മഹേഷ് എന്നാണ് ഭര്‍ത്താവിന്റെ പേര്. 2007 ല്‍ വിദ്യുത് എന്ന മകനും ദമ്ബതികള്‍ക്ക് ജനിച്ചു.തനിക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും നല്‍കുന്ന ശക്തിയെ പരിചയപ്പെടുത്തുകയാണ് കലാ മാസ്റ്റര്‍ ഇപ്പോള്‍. ഗണപതി ഭഗവാനാണ് തന്നെയും കുടുംബത്തെയും സംരക്ഷിക്കുന്നതെന്ന് കല പറയുന്നു. വീട്ടില്‍ പൂജിക്കുന്ന വിനായക വിഗ്രഹവം കലാ മാസ്റ്റര്‍ കാണിക്കുന്നുണ്ട്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാ മാസ്റ്റര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. 20 വര്‍ഷമായി ഈ ഗണപതി വിഗ്രഹം തന്റെ വീട്ടലുണ്ടെന്ന് കലാ മാസ്റ്റര്‍ പറയുന്നു. വീട്ടില്‍ കൊണ്ട് വന്ന ശേഷം തന്റെ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ചകളുണ്ടായി. 37 വയസായത് കാരണം എനിക്ക് കുഞ്ഞ് പിറക്കുമോ എന്ന് തോന്നിയിരുന്നു. അത്ഭുതം പോലെ ആ അനുഗ്രഹങ്ങളെല്ലാം തന്നത് ഗണപതി ഭഗവാനാണെന്നും കലാ മാസ്റ്റര്‍ വ്യക്തമാക്കി. വീട്ടില്‍ ഒരാളുണ്ടെന്ന തോന്നലുണ്ട്. ദിവസേന പൂജ നടക്കും. പൂജകളില്‍ ഭര്‍ത്താവും മകനും പങ്കെടുക്കും. വിനായക ചതുര്‍ത്ഥി ആഘോഷമാക്കാറുണ്ടെന്നും കലാ മാസ്റ്റര്‍ വ്യക്തമാക്കി.ഇഷ്ടമാണെങ്കില്‍ ഒരാള്‍ക്ക് മാത്രം ഈ വിഗ്രഹം എടുത്ത് പൊക്കാൻ പറ്റും. അദ്ദേഹത്തിന് തോന്നിയില്ലെങ്കില്‍ നാല് പേര്‍ വിചാരിച്ചാലും ഈ വിഗ്രഹം എടുക്കാൻ പറ്റില്ല. എന്തെങ്കിലും നല്ല കാര്യങ്ങള്‍ നടന്നാല്‍ മൗനം വ്രതം എടുക്കാറുണ്ട്. ഈ വിഗ്രഹത്തിന് മാത്രമായി മുപ്പതോളം വസ്ത്രങ്ങളുണ്ടെന്നും കലാ മാസ്റ്റര്‍ വ്യക്തമാക്കി.റിലീസിനൊരുങ്ങുന്ന ചന്ദ്രമുഖി 2 എന്ന ചിത്രത്തില്‍ ഡാൻസ് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത് കലാ മാസ്റ്ററാണ്. ഡാൻസ് അറിയാത്ത നടി കങ്കണ റണൗത്തിനെയാണ് കലാ മാസ്റ്റര്‍ ക്ലാസിക്കല്‍ ഡാൻസില്‍ ചുവട് വെപ്പിച്ചത്. നേരത്തെ ചന്ദ്രമുഖി ഒന്നാം ഭാഗത്തിനും കൊറിയോഗ്രാഫര്‍ കലാ മാസ്റ്ററായിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരവും ഈ ചിത്രത്തിലൂടെ കലാ മാസ്റ്റര്‍ നേടി.