താൻ മാപ്പ് പറയേണ്ട കാര്യമില്ല! സ്ത്രീകൾ ആണ് പുരുഷന്മാരെ ഉപഭോഗ വസ്തുവായി കാണുന്നത്, ന്യായികരണവുമായി അലൻസിയർ 

കഴിഞ്ഞ ദിവസം നടൻ അലൻസിയർ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്, ഈ ചടങ്ങിൽ തനിക്ക് പെൺപ്രതിമ തന്ന് തന്നെ പ്രോലോഭിപ്പിക്കരുതെന്നും ഒരു ആൺപ്രതിമ തന്നാൽ…

കഴിഞ്ഞ ദിവസം നടൻ അലൻസിയർ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്, ഈ ചടങ്ങിൽ തനിക്ക് പെൺപ്രതിമ തന്ന് തന്നെ പ്രോലോഭിപ്പിക്കരുതെന്നും ഒരു ആൺപ്രതിമ തന്നാൽ മതിയെന്നുമാണ് നടൻ പറഞ്ഞത്, എന്നാൽ നടന്റെ ഈ വാക്കുകൾക്ക് നിരവധി വിമർശനം ആണെത്തുന്നത് , എന്നാൽ ഇപ്പോൾ ഈ വിമർശനത്തെ ന്യായികരിച്ചെത്തുകയാണ് നടൻ.

ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് താരം തന്നെ ന്യായികരിച്ചെത്തുന്നത്, ഇതൊരു സ്ത്രീവിരുദ്ധ പരാമർശം എന്ന് പറയുന്നു എന്നാൽ സ്ത്രീകൾ ആണ് പുരുഷനെ ഒരു ഉപഭോഗ വസ്തുവായി കാണുന്നത്, അതുകൊണ്ടു ഞാൻ ഒരിക്കലും മാപ്പ് പറയില്ല അതിന്റെ ആവശ്യകത ഇല്ല അലൻസിയർ പറയുന്നു.

സ്ത്രീ പ്രതിമ എന്നെ കാണിച്ചു പ്രലോഭിപ്പിക്കുന്നു എന്നല്ല ,സ്ത്രീയെ കാണിച്ചു എന്നെ പ്രലോഭിപ്പിക്കേണ്ട  എന്നാണ്. എന്തുകൊണ്ട് ഒരു പുരുഷ പ്രതിമ തരുന്നില്ല, സ്ത്രീകൾ ആണ് പുരുഷനെ ഒരു ഉപഭോഗവസ്തുവായി കാണുന്നത്. ഇതിലെ സ്ത്രീ വിരുദ്ധത എനിക്ക് മനസിലായില്ല, എനിക്ക് ആൺകരുത്തുള്ള ഒരു പ്രതിമ വേണമെന്ന് മാത്രമേ പറഞ്ഞുള്ളൂ അതിലെന്താണ് തെറ്റ് അതുകൊണ്ടു ഞാൻ മാപ്പ് പറയില്ല നടൻ പറയുന്നു.