പുഷ്പ കണ്ടത് മൂന്നു തവണ; അല്ലു അര്ജുന് നന്ദി പറഞ്ഞു ഷാരൂഖ് ഖാൻ

ബ്ലോവുഡിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റ ആയി മാറിയിരിക്കുകയാണ് ജവാൻ.കഴിഞ്ഞ ദിവസം ’ജവാൻ സിനിമയെ പ്രശംസിച്ച് കൊണ്ട് അല്ലു അർജുന് ഒരു കുറിപ്പ് പങ്കുവച്ചരുന്നു. അതിനു  മറുപടിയുമായി ഷാറുഖ് ഖാൻ രംഗത്തെത്തി.ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റിലാണ് സ്നേഹത്തിൽ കുതിർന്ന…

ബ്ലോവുഡിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റ ആയി മാറിയിരിക്കുകയാണ് ജവാൻ.കഴിഞ്ഞ ദിവസം ’ജവാൻ സിനിമയെ പ്രശംസിച്ച് കൊണ്ട് അല്ലു അർജുന് ഒരു കുറിപ്പ് പങ്കുവച്ചരുന്നു. അതിനു  മറുപടിയുമായി ഷാറുഖ് ഖാൻ രംഗത്തെത്തി.ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റിലാണ് സ്നേഹത്തിൽ കുതിർന്ന മറുപടിയുമായി കിങ് ഖാൻ എത്തിയത്. ‘പുഷ്പ’ അടുപ്പിച്ച് മൂന്നുതവണ കണ്ട താൻ അല്ലു അർജുനിൽ നിന്നും പലതും പഠിച്ചുവെന്ന് ഷാറുഖ് പറഞ്ഞു.  സ്വന്തം അഭിനയ മികവുകൊണ്ട് തീയറ്ററിൽ തീപടർത്തുന്ന അല്ലു അർജുൻ തന്റെ സ്വാഗിനെ പറ്റി പുകഴ്ത്തുന്നത് വിസ്മയകരമാണെന്ന് ഖാൻ പറയുന്നു.അല്ലു അർജുന്റെ പ്രാർഥനയ്ക്കു നന്ദി പറഞ്ഞ ഷാറുഖ്, അല്ലുവിനെ നേരിട്ട് ആലിംഗനം ചെയ്യാൻ ഉടനെ എത്തുന്നതാണെന്നും കുറിച്ചു.പ്രിയപ്പെട്ട അല്ലു അർജുൻ വളരെ നന്ദി.എനിക്ക് തന്ന വലിയ പിന്തുണയ്ക്കും പ്രാർഥനയ്ക്കും ഒരുപാട് നന്ദിയുണ്ട്.സ്വാഗിനെ കുറിച്ച് പറയുമ്പോൾ, തീയറ്ററിൽ തീപടർത്തുന്ന ആളാണ് എന്നെ പുകഴ്ത്തുന്നത്.ശരിക്കും ഇതെന്റെ ദിവസത്തെ ധന്യമാക്കി. വീണ്ടും ‘ജവാൻ’ വിജയിച്ചതുപോലെ ഒരനുഭവമാണ് ഇപ്പോൾ ഉണ്ടാകുന്നത്.മൂന്നു ദിവസം അടുപ്പിച്ച് പുഷ്പ കണ്ടതിനാൽ നിങ്ങളിൽ നിന്ന് ഞാൻ ഏറെ പഠിച്ചു എന്ന് സമ്മതിച്ചേ മതിയാകൂ.എന്റെ സ്നേഹത്തോടെയുള്ള ആലിംഗനം സ്വീകരിക്കൂ, ഇത് നേരിട്ട് തരാൻ ഞാൻ ഉറപ്പായും ഉടനേ നിങ്ങളെ കാണാൻ എത്തുന്നതാണ്.  സ്വാഗിങ് തുടരുക.ഒരുപാട് സ്നേഹത്തോടെ.’’ഷാറുഖ് ഖാൻ പറഞ്ഞു. ജവാൻ’ എന്ന ബ്ലോക്ക്ബസ്റ്റർ നൽകിയ മുഴുവൻ ടീമിനെയും സാങ്കേതിക വിദഗ്ധരെയും അഭിനന്ദിച്ച് ട്വിറ്ററിൽ പോസ്റ്റ് പങ്കുവച്ച അല്ലു അർജുൻ, ഷാറുഖ് ഖാന്റെ അഭിനയജീവിതത്തിലെ ഏറ്റവും മഹത്തായ കഥാപാത്രമാണ് ജവാനിലേത് എന്നാണ്  പറഞ്ഞത്.

ഇന്ത്യയിലെയും ലോകത്തിലെ തന്നെ പ്രേക്ഷകരെ ആകർഷിക്കാനുള്ള സ്വാഗുള്ള സൂപ്പർ താരമാണ് ഷാറുഖ് ഖാൻ എന്ന് അല്ലു അർജുൻ പുകഴ്ത്തിയുരുന്നു.ജവാന്റെ വിജയത്തിനു വേണ്ടി പ്രാർഥിച്ചിരുന്നതായും അല്ലു അർജുൻ വെളിപ്പെടുത്തി. ആഗോള ബോക്‌സ്ഓഫീസില്‍ അതിവേഗം 700 കോടി രൂപ വാരുന്ന ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് ജവാൻ.റിലീസ് ചെയ്ത് 7 ദിവസത്തിനുള്ളിലാണ് ജവാന്‍ 700 കോടി ക്ലബ്ബില്‍ കയറിയത്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 350 കോടി രൂപ നേടിക്കഴിഞ്ഞു ഷാറൂഖ് ചിത്രം.സെപ്റ്റംബര്‍ 7 ന് വലിയ പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് പക്ഷേ ഇവിടെ നെഗറ്റീവ് പബ്ലിസിറ്റിയാണ് ലഭിച്ചത്. പഠാന്‍ സൃഷ്ടിച്ച വലിയ ബെഞ്ച്മാര്‍ക്ക് തന്നെയായിരുന്നു ഒരു പ്രധാന കാരണം. പക്ഷെ  ബോക്സ് ഓഫീസില്‍ മാത്രമല്ല ഷാരൂഖ് ചിത്രം ജവാന് റെക്കോര്‍ഡുകള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒടിടിയിലും റെക്കോര്‍ഡ് തുകയാണ് ലഭിച്ചിരിക്കുന്നത്.നെറ്റ്‍ഫ്ലിക്സാണ് ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വാങ്ങിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഷാരൂഖിന്റെ ജവാൻ 250 കോടി രൂപയ്‍ക്കാണ് നേടിയത് എന്നാണ് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒടിടി റീലിസ് എപ്പോഴെന്ന് വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്‍ത ചിത്രം സ്‍ട്രീമിംഗ് ആരംഭിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്  നാല്‍പതോ അറുപത്തിയഞ്ചോ ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും എന്നാണ്.