ഞാൻ അയാളെ ജീവന് തുല്യം സ്നേഹിക്കുന്നു !! വീട്ടുകാർ സമ്മതിച്ചാൽ വിവാഹം കഴിക്കും, ഇല്ലെങ്കിൽ… എലീന

പല റിയാലിതന്നെ റ്റി ഷോകളിലും ആങ്കർ ആയും സീരിയൽ നടി ആയും ഒക്കെ എലീന പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ ബിഗ്‌ബോസിൽ താരം എത്തിയതോടെ വളരെ ഏറെ പ്രശസ്തയായി മാറി. ചില പ്രശ്നങ്ങളാൽ ബിഗ്‌ബോസ് താൽക്കാലികമായി നിർത്തി വെച്ചാൽ ഇപ്പോൾ ബിഗ്‌ബോസ് താരങ്ങൾ വീട്ടിൽ എത്തിയിരിക്കുകയാണ്. ബിഗ് ബോസ് ആരാധകർക്കിടയിൽ സുജോ അലക്സാൻഡ്ര സൗഹൃദത്തിനൊപ്പം ചർച്ചയായതാണ് ഫുക്രുവും എലീനയും തമ്മിലുള്ള ബന്ധം.

Alina-Padikkal-Wiki-Bio-Age-Boyfriend-Bigg-Boss-Images-Family-9

ഷോയിൽ ബോളിവുഡ് സ്റ്റൈലിൽ ഫുക്രു എലീനയെ പ്രൊപ്പോസ് ചെയ്യുന്നത് ആഘോഷിക്കപ്പെട്ടിരുന്നു.ഇപ്പോൾ ഷോയിൽ നിന്നും പുറത്ത് വന്നതിന് ശേഷം ഫുക്രു തനിക്ക് ബാല്യകാല സുഹൃത്തിനെ പോലെയാണെന്ന് പറയുകയാണ് എലീന. ഒപ്പം തനിക്കൊരു പ്രണയമുണ്ടെന്നും വെളിപ്പെടുത്തി. സുനിതാ ദേവദാസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

ഞാനും ഫുക്രുവും തമ്മിൽ പ്രണയം എന്നൊക്കെ പറഞ്ഞു പരത്താൻ ശ്രമിക്കുന്നത് വിഷമമായിട്ടുണ്ട്. സുജോയും രഘു ചേട്ടനും കൂടി ഞങ്ങൾ ബാത്റൂമിൽ എന്തോ ചെയ്തെന്ന് പറഞ്ഞത് വലിയ വിഷമമായി.ആളുകൾ കാണുന്ന പ്രോഗ്രാം അല്ലേ? ഞങ്ങൾ സോഫയിൽ കാമറയ്ക്ക് മുന്നിൽ അല്ലേ ഇരിക്കുന്നത്. അതിനെ ഇങ്ങനെയൊക്കെ വളച്ചൊടിച്ചത് വലിയ വിഷമമായി. കൂടാതെ ഞാൻ സുജോയുടെ പിറകെ നടന്നു എന്നൊക്കെ പറയുന്നതും വിഷമമായിട്ടുണ്ട്. ഞാൻ അങ്ങനെ ഒരിക്കലും ചെയ്തിട്ടില്ലെന്നും’ എലീന പറയുന്നു.

alina padikkal interview

സീരിയസ് പ്രണയമുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് ശരിക്കുമൊരു പ്രണയമുണ്ടെന്ന് താരം പങ്കുവച്ചു. ‘ വീട്ടുകാർ സമ്മതിക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. വീട്ടുകാർ സമ്മതിച്ചാൽ കല്യാണം കഴിക്കും. വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും ഇങ്ങനെ തന്നെ കാത്തിരിക്കും. വീട്ടുകാർ സമ്മതിക്കുമെന്നേ, ഞാൻ ഒറ്റമോളല്ലേ? അവർ എത്ര കാലം സമ്മതിക്കാതെയിരിക്കും.? എന്നിട്ട് ഞങ്ങൾ കെട്ടും’ എലീന പറഞ്ഞു.

Previous articleസോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി അനഹിതക്ക് കൊറോണ ബാധിച്ചു എന്നത് !! അതിലെ സത്യാവസ്ഥ
Next articleകൊറോണ കാലത്ത് ഹൃതിക് റോഷനും ഭാര്യയും ഒരു വീട്ടിൽ !! വീണ്ടും ഒന്നിച്ചോ എന്ന് ആരാധകർ