റാഹയുടെയും റണ്‍ബീറിന്റെയും ചിത്രം പങ്കിട്ട് ഉടനെ ഡിലീറ്റ് ചെയ്ത് ആലിയ!!!

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരങ്ങളാണ് ആലിയയും റണ്‍ബീറും. ഇരുവര്‍ക്കിടയിലേക്കും മാസങ്ങള്‍ക്ക് മുമ്പ് കുഞ്ഞ് അതിഥിയും എത്തിയിരുന്നു. കുഞ്ഞ് മാലാഖ റാഹ. കുഞ്ഞിന്റെ മുഖം താരങ്ങള്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. മുഖം കാണാത്ത വിധമുള്ള ചിത്രങ്ങളാണ് പങ്കുവയ്ക്കാറുള്ളത്.…

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരങ്ങളാണ് ആലിയയും റണ്‍ബീറും. ഇരുവര്‍ക്കിടയിലേക്കും മാസങ്ങള്‍ക്ക് മുമ്പ് കുഞ്ഞ് അതിഥിയും എത്തിയിരുന്നു. കുഞ്ഞ് മാലാഖ റാഹ. കുഞ്ഞിന്റെ മുഖം താരങ്ങള്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. മുഖം കാണാത്ത വിധമുള്ള ചിത്രങ്ങളാണ് പങ്കുവയ്ക്കാറുള്ളത്.

മകളുടെ മുഖം ഒരു നിശ്ചിത പ്രായമെത്തുന്നതു വരെ മാധ്യമങ്ങളെ കാണിക്കില്ലെന്നും താരങ്ങള്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താരത്തിന് ഒരു അബദ്ധം സംഭവിച്ചു. റണ്‍ബീര്‍ റാഹയ്ക്കൊപ്പമിരിക്കുന്ന മനോഹരമായൊരു ചിത്രം ആലിയ പങ്കുവച്ചിരുന്നു. പുറകില്‍ നിന്നാണ് ആലിയ ചിത്രം പകര്‍ത്തിയിരിക്കുന്നത്. സ്ട്രാളറിലിരിക്കുന്ന കുഞ്ഞിനെ അടുത്തിരുന്ന് നോക്കുന്ന റണ്‍ബീര്‍ ആണ് ചിത്രത്തില്‍. റാഹയുടെ മുഖം ചിത്രത്തില്‍ വ്യക്തമല്ലെങ്കിലും റണ്‍ബീറിന്റെ ഭാവം ചിത്രത്തില്‍ വ്യക്തമാണ്.

‘നവംബര്‍ 6-ാം തീയതി മുതല്‍ ഞാനൊരു നല്ല ഫൊട്ടൊഗ്രാഫറായി മാറിയിരിക്കുന്നു.’ എന്നാണ് ആലിയ കുറിച്ചത്.

കുഞ്ഞ് റാഹ ജനിച്ച ദിവസമാണ് നവംബര്‍ 6-ാം തീയതി. ആലിയ ചിത്രം പങ്കുവയ്ക്കുകയും അത് ഉടനെ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തുകൊണ്ടാണ് ആലിയ ചിത്രം ഡിലീറ്റ് ചെയ്തതെന്നാണ് സോഷ്യല്‍ ലോകം ഒന്നടങ്കം ചോദിക്കുന്നത്.

ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം ഡിലീറ്റ് ചെയ്‌തെങ്കിലും ചിത്രം റെഡ്ഡിറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ചിത്രത്തിനു താഴെ നിരവധി ആരാധകരുടെ കമന്റുകളാണ് നിറയുന്നത്.

‘ഇന്റര്‍നെറ്റ് ഒരിക്കലും മറക്കില്ല’, ‘അതൊരു നല്ല ചിത്രമായിരുന്നു പിന്നെയെന്താണ് അവര്‍ ഡിലിറ്റ് ചെയ്തത്’ എന്നൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനായിരുന്നു റാഹ ജനിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങള്‍ സന്തോഷവാര്‍ത്ത പങ്കുവച്ചത്. കുഞ്ഞിന് പേരിട്ടതും ടീഷര്‍ട്ടില്‍ റാഹാ എന്നു കുറച്ചാണ് താരങ്ങള്‍ പേര് പങ്കുവച്ചത്. കുറിപ്പിനൊപ്പം ആലിയയും റണ്‍ബീറും കുഞ്ഞിനെ എടുത്തിരിക്കുന്ന ചിത്രമായിരുന്നു പങ്കിട്ടത്. ശേഷം കുഞ്ഞിന്റെ ചിത്രങ്ങളൊന്നും ആലിയ പങ്കുവച്ചിട്ടില്ലായിരുന്നു.