മുരളി മരിക്കുന്നതിന് മുൻപുള്ള ആ മൂന്നു മരണം അദ്ദേഹത്തിനെ വല്ലാതെ ഉലച്ചിരുന്നു, അദ്ദേഹത്തിന്റെ ആ ചോദ്യം ഞാൻ ഇന്നും ഓർക്കുന്നു, അലിയാർ 

മലയാള സിനിമയിലെ ഒരു അതുല്യ കലാകാരൻ തന്നെയാണ് നടൻ മുരളി. അദ്ദേഹം മരിച്ചിട്ട് ഇപ്പോൾ പതിനാല് വര്ഷം പൂർത്തിയായ ഈ വേളയിൽ അദ്ദേഹത്തിന് കുറിച്ച് സുഹൃത്തും ഡബ്ബിങ് ആർട്ടിസ്റ്റുമായ് അലിയാർ പറയുന്ന വാക്കുകൾ ആണ്…

മലയാള സിനിമയിലെ ഒരു അതുല്യ കലാകാരൻ തന്നെയാണ് നടൻ മുരളി. അദ്ദേഹം മരിച്ചിട്ട് ഇപ്പോൾ പതിനാല് വര്ഷം പൂർത്തിയായ ഈ വേളയിൽ അദ്ദേഹത്തിന് കുറിച്ച് സുഹൃത്തും ഡബ്ബിങ് ആർട്ടിസ്റ്റുമായ് അലിയാർ പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധേയം ആകുന്നത്, മുരളിയുടെ അസുഖ സമയത്തു ഹോസ്പിറ്റലിൽ താൻ കൂടി ഉണ്ടായിരുന്നു എന്നാണ് അലിയാർ പറയുന്നത്.

2009 ഓഗസ്റ്റ് 6 നെ ആണ് നടൻ മുരളി അന്തരിക്കുന്നത്, അലിയാർ പറയുന്നതിങ്ങനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുൻപ് അദ്ദേഹത്തിനൊരു നെഞ്ച് വേദന ഉണ്ടായി, എന്നാൽ  അദ്ദേഹം തനിക്ക് നെഞ്ചരിച്ചൽ  എന്നാണ് പറയുന്നത്, അല്ലാതെ തനിക്കു വേദന അല്ല ,അങ്ങനെ വീട്ടിൽ വെച്ച് കട്ടൻ ചായ കുടിച്ചു എന്നിട്ടും കുറയുന്നില്ല രാത്രി 9 മണിക്ക് തുടങ്ങിയ വേദന രണ്ടു മണിയോളം നിന്ന്, ആ സമയത്താണ് ആശുപത്രിയിൽ എത്തിക്കുന്നത്. അവിടെ വെച്ച് ഐസിയുവിൽ ആകുന്നതിനു മുൻപ് അദ്ദേഹം എന്നോട് ചോദിച്ചു, എനിക്ക് കുഴപ്പം ഒന്നുമില്ലല്ലോടോ , എനിക്കെന്താ പറ്റിയത്,ആ ചോദ്യം ഞാൻ ഇന്നും ഓർക്കുന്നു അലിയാർ പറയുന്നു.

അദ്ദേഹത്തിന്റെ അവസാന ചോദ്യമായിരുന്നു അത് പിന്നീട്  അദ്ദേഹത്തിന് ബോധം പോയി, അദ്ദേഹത്തിന്റെ മരണത്തിനു മുൻപ് തന്നെ ഉണ്ടായ മൂന്നു മരണങ്ങൾ മുരളിയെ വല്ലാതെ ഉലച്ചിരുന്നു ഒന്ന് ലോഹിദാദാസ്, കടമ്മനിട്ട രാമകൃഷ്ണൻ, നരേന്ദ്ര പ്രസാദ്, ലോഹി മരിച്ചപ്പോൾ മുരളി അവിടേക്ക് പോകുക പോലും ചെയ്യ്തില്ല, ഈ മൂന്ന് മരണം തനിക്കു വലിയ ദുരന്തം തന്നെയാടോ  എന്ന് മുരളി എന്നോട് പറയുമായിരുന്നു , ഐസിയുവിൽ ആയ മുരളിയെ പിന്നീട് പിറ്റേന്ന് രാത്രി 7 മണിയോട് അദ്ദേഹത്തിന്റെ ഭൗതിക ശരീരം ആണ് താൻ കണ്ടത് അലിയാർ പറയുന്നു.