ഇരുപത്തിയഞ്ച് മില്യണ്‍ ഫോളോവേഴ്‌സിന്റെ നിറവില്‍ അല്ലു അര്‍ജുന്‍!!

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജുന്‍. 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരവും അല്ലു അര്‍ജുന്‍ സ്വന്തമാക്കിയിരുന്നു. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ; ദ റൈസ് ആണ് അല്ലുവിന്…

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജുന്‍. 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരവും അല്ലു അര്‍ജുന്‍ സ്വന്തമാക്കിയിരുന്നു. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ; ദ റൈസ് ആണ് അല്ലുവിന് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്.

ജനപ്രീതി വര്‍ധിച്ചതോടെ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള തെന്നിന്ത്യന്‍ നടനായും താരം മാറിയിരിക്കുകയാണ്. താരത്തിന്റെ ഫോളോവേഴ്‌സ് 25 മില്യണില്‍ എത്തിയ സന്തോഷമാണ് ശ്രദ്ധേയമാകുന്നത്.

പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാം സിനിമ പുഷ്പ 2; ദ റൂള്‍’ അണിയറയില്‍ ഒരുങ്ങുകയാണ്.
2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്.
2021ലാണ് പുഷ്പ തിയ്യേറ്ററിലെത്തിയത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ആരാധകര്‍ ഹൃദയത്തിലേറ്റിയിരുന്നു.