വമ്പൻ നേട്ടവുമായി നടൻ അല്ലു അർജുൻ 

ലോകം മുഴുവൻ ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ, ഇപ്പോൾ താരം ഒരു വമ്പൻ നേട്ടവുമായി എത്തിയിരിക്കുകയാണ്, ഈ അടുത്തിടക്ക് തുടങ്ങിയ ത്രെഡ്സ് എന്ന ആപ്പിൽ ഒരു മില്യൺ ഫോളോവേർസുമായി താരം എത്തിയിരിക്കുകയാണ്,…

ലോകം മുഴുവൻ ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ, ഇപ്പോൾ താരം ഒരു വമ്പൻ നേട്ടവുമായി എത്തിയിരിക്കുകയാണ്, ഈ അടുത്തിടക്ക് തുടങ്ങിയ ത്രെഡ്സ് എന്ന ആപ്പിൽ ഒരു മില്യൺ ഫോളോവേർസുമായി താരം എത്തിയിരിക്കുകയാണ്, ഇത്രയും ഫോള്ളോവെര്സിനെ  ലഭിച്ച ആദ്യ ഇന്ത്യൻ സിനിമ താരം എന്നുള്ള പേരും നടനെ ലഭിച്ചു. പുഷ്പ എന്ന ചിത്രത്തിലൂടെ ആണ് താരം ഇത്രയും ജനപിന്തുണ ലഭ്യമാക്കിയിരിക്കുന്നത്.

ഇപ്പോൾ ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാവരും. നടന്റെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഫോളോവേർസ് കൂടുതലാണ് എന്നാൽ ത്രെഡ്‌സ് എന്ന ആപ്പിലാണ് നടനെ ഇപ്പോൾ വൺ മില്യൺ ഫോളോവേർസ്ആയിരിക്കുകയാണ്.

നടന്റെ ഏതൊരു സിനിമയുടെ പ്രഖ്യാപനവും ആരാധകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിക്കാറുള്ളത്, പുഷ്പ ഒന്നാം ഭാഗത്തിനേക്കാൾ വളരെ വത്യസ്തമാണ് സെക്കന്റ് ഭാഗം, പുഷ്പ 2 വിന്റെ പോസ്റ്ററുകളും ടീസറും ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു, ഇനിയും നടന്റെ പുഷ്പ എന്ന ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.