സ്വന്തമായി വാർത്താചാനൽ ഉള്ള സ്‌കൂൾ അവതാരകരായി കുട്ടികളും

ഗവൺമെന്റ് സ്‌കൂളിന് കേൾക്കുമ്പോൾ തന്നെ ഇടിഞ്ഞു പൊളിഞ്ഞ ഒരു കെട്ടിടവും വിരലിലെണ്ണാവുന്ന കുട്ടികളും ഒക്കെയാണ് മനസിലേക്ക് വരിക.അഞ്ചാരു വര്ഷം മുൻപ് വരെ ഇങ്ങനെ ഒക്കെ ആയിരുന്നു.പണ്ടൊക്കെ ഗവൺമെന്റ് സ്‌കൂളിൽ പോകാൻ കുട്ടികൾക്കൊക്കെ മടിയായിരുന്നു.എന്നാൽ ഇന്ന് സ്ഥിതി ആകെ മാറി. അടിപൊളി കെട്ടിടങ്ങളും സൗകര്യങ്ങളും അടിപൊളി ടീച്ചര്മാര് എല്ലാകൂടി ഗവൺമെന്റ് സ്‌കൂളെല്ലാം പൊളിയാണ്. വിദ്യാർത്ഥികളുടെ എണ്ണം വര്ഷം തോറും കൂടിവരികയും ആണ്.അത്തരമൊരു കിടിലം സ്‌കൂളിനെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്.തിരുവനന്തപുരം പുല്ലമ്പാറ നെടുംകൈത ഗോവർണ്മെന്റ് എൽപി സ്‌കൂൾ. ഈ സ്‌കൂളിന് സ്വന്തമായി ഒരു വാർത്താ ചാനലുണ്ട്. വാർത്താ അവതാരകരായും റിപോർട്ടറായുമൊക്കെ എത്തുന്നത് കുട്ടികളാണ്. സ്‌കൂളിന് ചുറ്റും നടക്കുന്ന സംഭവങ്ങളാണ് വാർത്തയാക്കുന്നത്. തെറ്റുകളൊക്കെ തിരുത്താൻ സബ് എഡിറ്റർമാരായി ടീച്ചർമാരും.

ചാനലുകളിൽ വാർത്താ അവതാരകർ ടെലിപ്രോംപ്റ്റർ ഒക്കെ ഉപയോഗിച്ചാണ് വാർത്ത വായിക്കുന്നതെങ്കിൽ ഈ കുട്ടി വാർത്താ അവതാരകർ മുന്നിൽ വെച്ച ഒരു ബോർഡിലെഴുതിയാണ് വായിക്കുന്നത്. ക്യാമറ  കൈകാര്യം ചെയ്യുന്നതും വീഡിയോ എഡിറ്റ് ചെയ്യുന്നതുമൊക്കെ ഒരാളാണ്.സ്‌കൂളിലെ അധ്യാപകനായ അനന്ദു.വെറുതെ ഒരു തമാശ ആയല്ല കുട്ടികൾ ഇതിനെ കാണുന്നത്. ഭാവിയിലെ മാധ്യമപ്രവർത്തകരാകാനുള്ള ഒരു പരിശീലനം കൂടിയാണ്. ആദ്യമൊരു ഫണ ആയി തോന്നിയെങ്കിലും പിനീട് അങ്ങേയറ്റം താല്പര്യത്തോടെയാണ് കുട്ടികൾ ഇത് ചെയുന്നത്. സ്‌കൂളിലെ നടക്കുന്ന കാര്യങ്ങൾ സത്യസന്ധമായി രക്ഷിതാക്കളിലേക്കും നാട്ടുകാരിലേക്ക് എത്തിക്കുന്നതിനായാണ് ഇങ്ങനെയൊരു ചാനൽ തുടങ്ങിയത്. കുട്ടികളിൽ വാർത്താവബോധം വളർത്താനും ഇങ്ങനെയൊരു പദ്ധതി സഹായിക്കുകയും ചെയ്യും.