‘അല്‍ഫോണ്‍സ് പുത്രനെ സുഹൃത്തുക്കളെങ്കിലും സഹായിക്കണം’ ; കമന്റുകളുമായി ആരാധകർ 

കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജ് നായകനായിട്ടെത്തിയ ചിത്രം തിയേറ്ററുകളില്‍ പരാജയമായിരുന്നു. എന്നാല്‍ ഈ സിനിമയെ പരാജയപ്പെടുത്തിയതിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍…

കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജ് നായകനായിട്ടെത്തിയ ചിത്രം തിയേറ്ററുകളില്‍ പരാജയമായിരുന്നു. എന്നാല്‍ ഈ സിനിമയെ പരാജയപ്പെടുത്തിയതിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു പടം പൊട്ടിയാല്‍ ഇത്രയധികം ഡിപ്രസ്ഡ് ആവേണ്ട കാര്യമുണ്ടോ, ലാലേട്ടന്‍ അടക്കമുള്ള താരങ്ങളൊക്കെ അങ്ങനെയല്ലേ എന്ന് ചോദിച്ച് ഒരു ആരാധകന്‍ വന്നിരുന്നു. ഇതിന് മറുപടി കൊടുക്കുമ്പോഴാണ് ഈ പടം പൊട്ടിയതല്ലെന്നും പൊട്ടിച്ചതാണെന്നും അല്‍ഫോണ്‍സ് പറയുന്നത്. ഒരു മഹാനാണ് ഇതിന് പിന്നിലെന്നും സംവിധായകന്‍ സൂചിപ്പിച്ചിരുന്നു. ഇതോടെ സംവിധായകനെ കുറിച്ചുള്ള പലതരം ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. അല്‍ഫോണ്‍സിന് കാര്യമായി എന്തോ പറ്റിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. പടം പൊട്ടിയതോ ആളുകളെ വെറുപ്പിക്കലോ അല്ല വിഷയം. പുള്ളി ഇപ്പോള്‍ കരിയര്‍ ഫോക്കസ്ഡ് അല്ല. അദ്ദേഹത്തിനെ സുഹൃത്തുക്കളെങ്കിലും സഹായിക്കണം. നേരം, പ്രേമം ഒക്കെ ഇപ്പോഴും റിപീറ്റ് വാല്യൂ ഉള്ള സിനിമയാണ്. പക്ഷെ ഗോള്‍ഡ് ഇനി ഒരിക്കലും കാണേണ്ട സിനിമ അല്ല എന്നാണ് എനിക്ക് തോന്നിയത്. കൊടിക്കട്ടിയ സംവിധായകരുടെയും നടന്മാരുടെയുയും തിരക്കഥകൃത്തുക്കളുടെയും സിനിമകള്‍ പൊട്ടി പൊളിഞ്ഞു പോയിട്ടുണ്ട്. ഇങ്ങേര് എന്തിനാണ് ഈ ഗോള്‍ഡിന്റെ പിന്നാലെ കടിച്ചു തൂങ്ങുന്നത് എന്ന് മനസ്സിലാകുന്നില്ല.

ഇതെല്ലാം മറന്നു അടുത്ത പടം സെറ്റ് ആക്കാന്‍ നോക്ക് ബ്രോ. എന്നാണ് ഒരു ആരാധകന്‍ അല്‍ഫോണ്‍സ് പുത്രനോട് പറഞ്ഞിരിക്കുന്നത്. മാത്രമല്ല അല്‍ഫോന്‍സ് എന്താണ് ഉദ്ദേശിച്ചത് എന്ന് കൃത്യമായി അറിയില്ല. എന്തായാലും പടം ഇറങ്ങുന്നതിന് മുന്‍പേ ഡബിള്‍ പ്രൊഫിറ്റ് ഉണ്ടാക്കാന്‍ അറിയാവുന്ന സംവിധായകനും, നിര്‍മാതാവും ഈ മേഖലയില്‍ ഉണ്ട്. അതുപോലെ പടം ഓടിയാലും പൈസ കയില്‍ എത്താത്ത സംവിധായകനും നിര്‍മാതാവും ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. ഒടടി യ്ക്ക് വേണ്ടി തുടങ്ങി വച്ച ഒരു തട്ടി കൂട്ട് സിനിമ തീയേറ്റര്‍ ഉടമകളുടെ സമ്മര്‍ദം കൊണ്ട് തീയേറ്റര്‍ റിലീസ് ചെയ്യേണ്ടി വന്നു കാണും അതാകും പുള്ളി ഇങ്ങനെ ഒക്കെ പറയുന്നതെന്നാണ് ചിലരുടെ അഭിപ്രായം. നേരം, പ്രേമം ഇവയൊക്കെ വളരെ വൃത്തിയായി ചെയ്തു വച്ച ഒരു സംവിധായകന്‍ എന്ന ലേബല്‍ ഉള്ളതുകൊണ്ട് തന്നെയല്ലേ അദ്ദേഹത്തിന് പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒക്കെ കൈ കൊടുത്തതും. അത്രയും പ്രതീക്ഷ പ്രേക്ഷകര്‍ അദ്ദേഹത്തിന് സിനിമയ്ക്കുമേല്‍ വെച്ചതില്‍ തെറ്റ് പറയാനാവില്ല. ഗോള്‍ഡ് പുള്ളി ചെയ്തിരിക്കുന്നതും ‘നേരം’ പോലെ ആണെന്ന് തോന്നിയിട്ടുണ്ട്.

പുള്ളി പ്രേമത്തിന്റെ മാസ്റ്റര്‍ കോപ്പി ലീക്കായ പ്രശ്‌നങ്ങളില്‍ മീഡിയയുമായി കയര്‍ത്തതിന് ശേഷം അധികം പ്രസ്സിനെ അഭിമുഖീകരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയ വഴി ആണ് എല്ലാ ഇന്ററഡക്ഷനും. ഇടക്കൊക്കെ പുതിയ പ്രോജക്ട് പ്രഖ്യാപിക്കും ഇടയ്ക്കു ഡിലീറ്റ് ചെയ്യും. ചിലപ്പോള്‍ ഈ പോസ്റ്റും അങ്ങനെയൊക്കെ ആണ്, ആയിരിക്കാം. ഇന്ദ്രന്‍സ് ചേട്ടന് അവാര്‍ഡ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ചിട്ട പോസ്റ്റില്‍ പുള്ളി പറയുന്നത് സ്വന്തം കാര്യം ആണ്. പ്രേമത്തിന് അവാര്‍ഡ് തന്നില്ല. ആറു ജോലികള്‍ ഒറ്റയ്ക്ക് ചെയ്തു എന്നുമൊക്കെ. ഇത് പലപ്പോഴും പലയിടത്തും ആവര്‍ത്തിക്കുന്നതും കണ്ടു. ചിലപ്പോഴൊക്കെ പുള്ളി പറയുന്നതില്‍ കാര്യം ഉണ്ടെന്നു തോന്നും. പക്ഷെ സത്യാവസ്ഥ എന്തെന്നാല്‍, സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതില്‍ പള്ളിയിലെ സെലിബ്രിറ്റി അമ്പേ പരാജയം ആണ്. മുന്‍പൊരു പോസ്റ്റില്‍ കരണ്‍ ജോഹര്‍ (ധര്‍മ പ്രൊഡക്ഷന്‍സ്) ചേര്‍ന്ന് വരുണ്‍ ധവനുമായി – പ്രേമം ഹിന്ദി ചെയ്യുന്നു എന്ന് കണ്ടിരുന്നു. പിന്നീട് പുള്ളി ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. മമ്മൂക്കയുമായി ഒരു പ്രൊജക്റ്റ് അനൗന്‍സ് ചെയ്തിട്ട് അതും ഡിലീറ്റ് ആയി. സംഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കാവുന്നതേ ഉള്ളു. കാര്യങ്ങള്‍ കൃത്യമായി ഗ്രഹിക്കും മുന്നേ ഉണ്ടാവുന്ന എക്‌സൈറ്റ്‌മെന്റില്‍ പുള്ളി ഇത് പുറത്താക്കും. കുറെ കഴിഞ്ഞു മാറ്റും അങ്ങനെ ആവാന്‍ ആണ് സാധ്യത. ആത്മവിശ്വാസം വീണ്ടെടുത്തു പുള്ളി നല്ലൊരു തിരക്കഥയുമായി ഇന്ത്യയിലെ ഏതൊരു നല്ല നടനെയും സമീപിക്കാന്‍ ഉള്ള അവസരം പുള്ളിക്ക് ഉണ്ട്.. അത്രയും നല്ല ഐഡന്റിറ്റി പുള്ളിക്ക് ഉള്ളിടത്തോളം. ഇപ്പൊ ഈ പല്ലിട കുത്തേണ്ട കാര്യം ഉണ്ടോ? എന്നാണ് ഒരാള്‍ ചോദിക്കുന്നത്.