അന്നത്തെ തന്റെ ഫാഷൻ ചോയ്‌സുകൾ ഓർത്തു ഖേദമുണ്ട്! താൻ ഒരു ദീപികയാണെന്നുള്ള വിചാരമായിരുന്നു അന്ന് , നമിത പ്രമോദ്

ബാലതാരമായി ചലച്ചിത്ര ലോകത്തേയ്ക്ക് കടന്നു വന്ന് വൈകാതെ തന്നെ മലയാളത്തിലെ ശ്രദ്ധേയ നായികമാരിൽ ഒരാളായി മാറിയ നടിയാണ് നമിത പ്രമോദ്. അതിനിടെ അഭിനയത്തിന് പുറമെ ബിസിനസിലും സജീവമാവുകയാണ് താരം. അടുത്തിടെ പെപ്രിക്ക എന്ന പേരിൽ…

ബാലതാരമായി ചലച്ചിത്ര ലോകത്തേയ്ക്ക് കടന്നു വന്ന് വൈകാതെ തന്നെ മലയാളത്തിലെ ശ്രദ്ധേയ നായികമാരിൽ ഒരാളായി മാറിയ നടിയാണ് നമിത പ്രമോദ്. അതിനിടെ അഭിനയത്തിന് പുറമെ ബിസിനസിലും സജീവമാവുകയാണ് താരം. അടുത്തിടെ പെപ്രിക്ക എന്ന പേരിൽ ഒരു മെൻസ് വെയർ വസ്ത്രവ്യാപാര സ്ഥാപനം  ആരംഭിച്ചിരിക്കുകയാണ് താരം. ഏതാനും ദിവസങ്ങൾക്ക മുൻപാണ് ഷോപ്പിന്റെ ഉദ്‌ഘാടനം കഴിഞ്ഞത്. മലയാള സിനിമാ മേഖലയിലെ നിരവധി താരങ്ങൾ ഉൽഘാടനത്തിനു പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ ഫാഷൻ ചോയ്‌സുകളെ കുറിച്ച് നമിത പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. സിനിമയിൽ വന്ന സമയത്തെ തന്റെ ഫാഷൻ ചോയ്‌സുകൾ ഓർത്ത് ഖേദമുണ്ടെന്ന് നമിത പറയുന്നു. അന്ന് താൻ ചെയ്തിരുന്ന കാര്യങ്ങൾ ഇന്ന് ഓർക്കാറുപോലുമില്ലെന്ന് അതൊക്കെ ചെയ്യുമ്പോഴും ദീപിക പദുകോൺ ആണെന്നായിരുന്നു തന്റെ വിചാരമെന്നും നമിത പറഞ്ഞു. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നമിത തന്റെ മനസു തുറന്നത്‌. “തുടക്ക കാലത്തെ എന്റെ ഫാഷൻ ചോയ്‌സിനെ കുറിച്ചൊക്കെ ഓർത്ത് ഞാൻ ഖേദിക്കുന്നുണ്ട്. എന്റെ ഡ്രസിങും മേക്കപ്പുമെല്ലാം അത്രയും മോശമായിരുന്നു. മുടി പിന്നിലേക്ക് ചീകി മുൻഭാഗം പൊക്കിവെക്കുന്നതൊക്കെ എന്റെ സിഗ്നേച്ചർ സാധനമായിരുന്നു.

അതൊക്കെ റിഗ്രറ്റ് ചെയ്യുന്നുണ്ട്. കണ്ണൊക്കെ എഴുതി. സ്‌മോക്കി ലുക്കൊക്കെ നൽകി. റെഡ് ലിപ്സ്റ്റിക്ക് ഒക്കെ ഇട്ട് ദീപിക പദുകോൺ ആണെന്നായിരുന്നു അപ്പോഴത്തെ വിചാരം. അതൊക്കെ കാണുമ്പോൾ ഞാൻ എന്താണ് ചെയ്ത് വെച്ചതെന്ന് ആലോചിക്കും. റിഗ്രറ്റ് മാത്രമേ ഉള്ളൂ. നോക്കാൻ തോന്നാറില്ല.” നമിത പറഞ്ഞു. മലയാളത്തിലെ ഫാഷൻ ഐക്കൺ ആരാണെന്ന ചോദ്യത്തിന് മമ്മൂട്ടി എന്നായിരുന്നു നമിതയുടെ മറുപടി. അതിൽ ഒരു ഡൗട്ടുമില്ല. അത് എന്തുകൊണ്ടാണെന്ന് ചോദിക്കേണ്ട കാര്യം പോലുമില്ല. അത്ര എവിഡന്റാണ് അതെന്നും നമിത പറഞ്ഞു. നടിമാരിൽ ആരാണെന്ന ചോദ്യത്തിന് എല്ലാ നടിമാരും അക്കാര്യത്തിൽ വളരെ കോൺഷ്യസ് ആണെന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്നും താരം പറഞ്ഞു. എല്ലാവരും ഇക്കാര്യത്തിൽ വളരെ കോൺഷ്യസ് ആണ്. ട്രെൻഡിയായി അണിനൊരുങ്ങി നടക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.

എല്ലാവരെയും കാണാൻ നല്ല രാസമാണെന്നും നമിത വ്യക്തമാക്കി. അതേ സമയം, എ രഞ്ജിത്ത് സിനിമ, രജനി എന്നിവയാണ് നമിതയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. എതിരെ, ഇരവ് എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് അണിയറയിലുള്ളത്. ബിസിനസ് രംഗത്തേക്ക് ചുവടുവെച്ചെങ്കിലും സിനിമയ്ക്ക് തന്നെയാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് നമിത വ്യക്തമാക്കിയിട്ടുണ്ട്. പെപ്റികയ്ക്ക് മുൻപ് കസിൻസിനൊപ്പം ചേർന്ന് നമിത കൊച്ചി പനമ്പിള്ളി നഗറിൽ പുതിയൊരു കഫേയും ആരംഭിച്ചിരുന്നു. ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്‌ത ജനപ്രിയ സീരിയലുകളിലൂടെ ആയിരുന്നു നമിതയുടെ അഭിനയ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. പിന്നീടാണ് നമിത സിനിമയിലേക്ക് എത്തുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ ആയിരുന്നു തുടക്കം. രണ്ടാമത്തെ ചിത്രമായ പുതിയ തീരത്തിലൂടെ നിവിൻ പോളിയുടെ നായികയായ നമിതയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അധികം വൈകാതെ തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ നമിതയ്ക്ക് സാധിച്ചു. ദിലീപ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയ നായകൻമാരുടെയെല്ലാം നായികയായി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇടയ്ക്ക് കുറച്ചുകാലം സിനിമകളിൽ അത്ര സജീവമായിരുന്നിലെങ്കിലും ഇപ്പോൾ വീണ്ടും സജീവമായി മാറുകയാണ് നമിത പ്രമോദ്. നിരവധി സിനിമകളാണ് നമിതയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.