‘ഏറ്റവും ശക്തമായ ആരാധക കൂട്ടായ്മ ഉള്ളത് മോഹന്‍ലാലിനു തന്നെ എന്ന് ഒന്നൂടെ ഉറപ്പായ ദിവസം’

28 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടിലെത്തിയ സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ദൃശ്യഭംഗിയിലും കുറച്ച് പുതിയ സീനുകളും കൊണ്ട് പുതിയൊരു സിനിമ കണ്ടിറങ്ങിയ ആവേശത്തിലാണ് ആരാധകര്‍. തോമാച്ചായന്റെ മുണ്ടുപറിച്ചടി 4K ഭംഗിയില്‍ കാണാന്‍ സാധിച്ചതും…

28 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടിലെത്തിയ സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ദൃശ്യഭംഗിയിലും കുറച്ച് പുതിയ സീനുകളും കൊണ്ട് പുതിയൊരു സിനിമ കണ്ടിറങ്ങിയ ആവേശത്തിലാണ് ആരാധകര്‍. തോമാച്ചായന്റെ മുണ്ടുപറിച്ചടി 4K ഭംഗിയില്‍ കാണാന്‍ സാധിച്ചതും തീയേറ്ററില്‍ അന്ന് കാണാന്‍ കഴിയാതെ പോയവര്‍ക്കും ഒരു ഞെട്ടലാണ് ചിത്രം സമ്മാനിച്ചത്. സിനിമ കണ്ടിറങ്ങിയ ഓരോ ആരാധകനും തീയേറ്ററില്‍ നിന്ന് ആവേശത്തോടെയാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മലയാളത്തിലെ ഏറ്റവും മികച്ച, ഏറ്റവും ശക്തമായ ആരാധക കൂട്ടായ്മ ഉള്ളത് മോഹന്‍ലാലിനു തന്നെ എന്ന് ഒന്നൂടെ ഉറപ്പായ ദിവസമെന്നാണ് അമല്‍ അഗസ്റ്റിന്‍ മൂവീ ഗ്രൂപ്പില്‍ കുറിക്കുന്നത്.

മലയാളത്തിലെ ഏറ്റവും മികച്ച, ഏറ്റവും ശക്തമായ ആരാധക കൂട്ടായ്മ ഉള്ളത് മോഹന്‍ലാലിനു തന്നെ എന്ന് ഒന്നൂടെ ഉറപ്പായ ദിവസം…! 28 വര്‍ഷങ്ങള്‍ മുന്നേ ഇറങ്ങിയ ഒരു സിനിമ റീ റിലീസ് നടത്തിയപ്പോള്‍..ഇന്ന് വെളുപ്പിനെ മുതല്‍ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കിട്ടിയ വരവേല്‍പ്പ് തന്നെ അതിന് ഉദാഹരണം.. മലയാളത്തിലെ മറ്റൊരു നടനോ അവരുടെ സിനിമകള്‍ക്കോ സാധിക്കാത്ത ഒന്ന്..!

ഡിജിറ്റല്‍ റീസ്റ്റൊറേഷന്‍ നടത്തി, പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ 4k Atmos ശബ്ദ വിന്യാസത്തില്‍ ആണ് ചിത്രം തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിച്ചത്. കെ.പി.എ.സി ലളിത, തിലകന്‍, നെടുമുടി വേണു, രാജന്‍ പി. ദേവ് എന്നിങ്ങനെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, അന്തരിച്ച താരങ്ങള്‍ക്കുള്ള ആദരവായി കൂടിയാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നതെന്ന് നേരത്തെ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരുന്നു. സ്ഫടികത്തിന്റെ 24ാം വാര്‍ഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിംഗ് വെര്‍ഷന്‍ വരുന്നുവെന്ന വിവരം ഭദ്രന്‍ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രന്‍ അറിയിച്ചത്. 1995ലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.