അസുഖം പൂർണ്ണമായി മാറാൻ ഒരു വർഷത്തോളം എടുത്ത്, താരത്തിന് സംഭവിച്ചത്

മായ മൗഷ്‌മിയെ അറിയാത്ത മിനിസ്ക്രീൻ പ്രേമികൾ കുറവാണ്. നിരവധി പരമ്പരകളിൽ ആണ് താരം  കുറഞ്ഞ സമയം കൊണ്ട്അ ഭിനയിച്ചത് . അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ എല്ലാം ലഭിച്ചത് കൊണ്ട് തന്നെ മായ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി പരമ്പരകളിൽ ഹാസ്യ റോളുകളിൽ തിളങ്ങിയ താരം എല്ലാത്തരം റോളുകളൂം തന്റെ കയ്യിൽ ഭദ്രമാണെന്നു ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. എന്നാൽ ടെലിവിഷൻ പരമ്പരകളിൽ തിളങ്ങി നിന്ന സമയത്ത് കണ്ണിന് വന്ന അണുബാധ കാരണം താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ താരത്തിന്റെ ഈ പിന്മാറ്റം കാരണം പല തരത്തിൽ ഉള്ള ഗോസിപ്പുകളും താരത്തിനെ കുറിച്ച് വന്നിരുന്നു.

ആദ്യ വിവാഹം പരാചയമായതോടെ മായാ ആ ബന്ധം വേര്പെടുത്തുകയിരുന്നു. ഈ ബന്ധത്തിൽ ഒരു കുഞ്ഞും താരത്തിന് ഉണ്ട്. എന്നാൽ ആ ബന്ധം പിരിഞ്ഞതോടെ ഈ കുഞ്ഞുമായും മായ അകലുകയായിരുന്നു. അതിനു ശേഷം സീരിയൽ സംവിധായകനായ ഉദയ കുമാറിനെ ആണ് താരം വിവാഹം കഴിച്ചത്. എന്നാൽ ഈ വിവാഹവും അധികം വൈകാതെ തന്നെ അവസാനിപ്പിക്കുകയായിരുന്നു. വിചാരിച്ച രീതിയിൽ മുന്നോട്ട് പോകാൻ കഴിയാതെ വന്നതോടെ ആണ് ഇരുവരും പിരിഞ്ഞത്. ശേഷം മൂന്നാമത് വിവാഹം കഴിച്ച താരത്തിന് ആ ബന്ധത്തിൽ ഒരു മകൾ കൂടിയുണ്ട്. ഇപ്പോൾ ഭർത്താവിനും മകൾക്കും ഒപ്പം കഴിയുകയാണ് താരം. മായ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

തന്റെ കണ്ണിന് ഉണ്ടായ അണുബാധ കാരണമാണ് താൻ അഭിനയത്തിൽ നിന്ന് വിട്ട് നിന്നതെന്ന് ആണ് മായ മൗഷ്‌മി പറയുന്നത്. ഇന്ന് കോവിഡ് വന്നപ്പോൾ പരസ്പ്പരം തൊടാൻ പാടില്ല എന്നൊക്കെ അറിയാം. എന്നാൽ അന്ന് അണുബാധ വന്നപ്പോൾ ഇങ്ങനെ സമ്പർക്കം പുലർത്താൻ പാടില്ല എന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് ആരോ തന്ന ബിസ്ക്കറ്റ് ഞാൻ കഴിച്ചു, അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ ആണ് അന്ന് എനിക്ക് അസുഖം വരുന്നത്. കണ്ണിന്റെ സോക്കറ്റ് മുഴുവൻ പീള വന്നു നിറയും. വെളിച്ചം ഒന്നും കണ്ണിൽ അടിക്കാൻ പറ്റാത്ത അവസ്ഥ. ഏകദേശം ഒരു വർഷത്തോളം എടുത്ത് ഈ രോഗം മാറാൻ. കവിളിലും നീര് ഇറങ്ങി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു എന്നും മായ മൗഷ്‌മി പറയുന്നു.