‘സെക്‌സിനോട് ചേര്‍ത്ത് മാത്രം സ്ത്രീ ശരീരങ്ങളെ ചേര്‍ത്ത് വായിക്കുന്നവര്‍ക്ക് ഒരു പക്ഷെ ഈ ചിത്രത്തിന്റെ പ്രേമയത്തെ മനസിലാകണമെന്നില്ല’

പെണ്‍ശരീരത്തിന്റെ അളവുകളും അതിലെ രാഷ്ട്രീയവും സൂചിപ്പിക്കുന്ന സിനിമ ബി 32 മുതല്‍ 44 വരെ ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രം സംസ്ഥാന സര്‍ക്കാരിന്റെ വിമെന്‍ സിനിമ പ്രോജക്ടിന്റെ ഭാഗമായി കേരള…

പെണ്‍ശരീരത്തിന്റെ അളവുകളും അതിലെ രാഷ്ട്രീയവും സൂചിപ്പിക്കുന്ന സിനിമ ബി 32 മുതല്‍ 44 വരെ ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രം സംസ്ഥാന സര്‍ക്കാരിന്റെ വിമെന്‍ സിനിമ പ്രോജക്ടിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് നിര്‍മിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സെക്‌സിനോട് ചേര്‍ത്ത് മാത്രം സ്ത്രീ ശരീരങ്ങളെ ചേര്‍ത്ത് വായിക്കുന്നവര്‍ക്ക് ഒരു പക്ഷെ ഈ ചിത്രത്തിന്റെ പ്രേമയത്തെ മനസിലാകണമെന്നില്ല’ എന്നാണ് അമല്‍ ജോയ്‌സ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

– ബി 32 മുതല്‍ 44 വരെ
സെക്‌സിനോട് ചേര്‍ത്ത് മാത്രം സ്ത്രീ ശരീരങ്ങളെ ചേര്‍ത്ത് വായിക്കുന്നവര്‍ക്ക് ഒരു പക്ഷെ ഈ ചിത്രത്തിന്റെ പ്രേമയത്തെ മനസിലാകണമെന്നില്ല. ബോഡി പൊളിറ്റിക്‌സനെയും അതിന്റെ രാഷ്ട്രീയ വത്കരണത്തെയും മനസിലാക്കി തരുന്ന ചിത്രം എന്ന നിലയില്‍ സമീപകാല സിനിമ കാഴ്ചകളില്‍ നിന്നും ഈ സിനിമ വ്യത്യസ്തമാകുന്നു. സമൂഹത്തിന്റെ വ്യത്യസ്ത നിലയിലുള്ള സ്ത്രീകളുടെ ജീവിതത്തെയും അവരുടെ നില നില്‍പ്പിന്റെ രാഷ്ട്രീയത്തെയും സിനിമ ആവിഷ്‌കരിക്കുന്നുണ്ട്.
ആണ്‍ബോധ്യം നിര്‍മിച്ചു നല്‍കിയ സൗന്ദര്യത്തിന്റെ സോ കോള്‍ഡ് വാര്‍പ്പ് മാതൃകകള്‍ക്ക് കൊടുക്കുന്ന തിരിച്ചടിയാണ് സിനിമ.
സ്ത്രീപക്ഷം ലേബല്‍ ചെയ്യപെട്ടു പോകുന്ന കാലത്ത് ഇത്തരം സിനിമകള്‍ കൂടുതല്‍ പ്രസക്തമാകുന്നു. സൗന്ദര്യത്തെ കച്ചവടവത്കരിക്കുകയും, ബാഹ്യസൗന്ദര്യത്തെ സ്റ്റീരിയോടൈപ്പ് ബോധ്യങ്ങള്‍ കൊണ്ട് അളക്കുന്നവരും ഈ ചിത്രം കാണരുത്. കാരണം ഇത് നിങ്ങള്‍ക്ക് എതിരെയുള്ള കോപ്പ് കൂട്ടലാണ്.

അഞ്ച് സംവിധാനസഹായികള്‍ ഉള്‍പ്പെടെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം സ്ത്രീകളാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ആലപ്പുഴ വനിത ചലച്ചിത്ര മേളയില്‍ കയ്യടി നേടിയ ചിത്രം വലിയ പ്രതീക്ഷയുമായാണ് തിയറ്ററുകളിലെത്തിയിരിക്കുന്നത്.