‘ന്യൂ മൂൺ സമയത്തായിരുന്നു എന്റെ ആർത്തവം, ആസ്‌ട്രോളജിക്കലി ഞാൻ നമ്പർ 2’; അമല പറയുന്നു

ആടുജീവിതം റിലീസ് ചെയ്യുന്നതിനുള്ള കാത്തിരിപ്പിലാണ് നടി അമല പോൾ. വ്യത്യസ്തമായ സിനിമകളിലൂടെ ആരാധകരെ സൃഷ്ടിച്ച താരമാണ് അമല. ​ഗർഭ കാലത്തിലൂടെ കടന്ന് പോകുന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. ഇപ്പോൾ ഒരു അഭിമുഖത്തിൽ അമല പറഞ്ഞ കാര്യങ്ങളാണ്…

ആടുജീവിതം റിലീസ് ചെയ്യുന്നതിനുള്ള കാത്തിരിപ്പിലാണ് നടി അമല പോൾ. വ്യത്യസ്തമായ സിനിമകളിലൂടെ ആരാധകരെ സൃഷ്ടിച്ച താരമാണ് അമല. ​ഗർഭ കാലത്തിലൂടെ കടന്ന് പോകുന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. ഇപ്പോൾ ഒരു അഭിമുഖത്തിൽ അമല പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പൂർണ ചന്ദ്രനും തന്റെ മനസും തമ്മിൽ ബന്ധമുണ്ടെന്നാണ് താരം പറയുന്നത്. ഇമോഷണൽ സൈക്കിൾ ചന്ദ്രനുമായി കണക്ടഡ് ആണെന്നും അമല പറയുന്നു.

‘പൂർണ ചന്ദ്രൻ ആകുമ്പോൾ തനിക്ക് ഭയങ്കര എനർജി ഉണ്ടാകും. ന്യൂ മൂൺ സമയത്ത് മെൻസ്‌ട്രേറ്റ് ചെയ്യുന്നതാണ് ആരോഗ്യകരം. ആസ്‌ട്രോളജിക്കലി ഞാൻ നമ്പർ 2 ആണ്. ആ നമ്പറിലുള്ളവർക്ക് ചന്ദ്രനുമായി കണക്ഷൻ ഉണ്ട്. നമ്മുടെ ഇമോഷണൽ സൈക്കിൾ ചന്ദ്രനുമായി കണക്‌ട് ആണെന്ന് പറയും. പൂർണ ചന്ദ്രനാകുമ്പോൾ എനിക്ക് ഭയങ്കര എനർജി ആയിരിക്കും. മൂൺ കുറഞ്ഞ് വരുമ്പോൾ എനിക്ക് റെസ്റ്റ് ചെയ്യണം.’ – ഇങ്ങനെയാണ് അമലയുടെ വാക്കുകൾ.

‘ന്യൂ മൂൺ സമയത്തായിരുന്നു എന്റെ ആർത്തവം. ന്യൂ മൂൺ സമയത്ത് മെൻസ്‌ട്രേറ്റ് ചെയ്യുന്നതാണ് ആരോഗ്യകരം. പണ്ട് കാലത്ത് എല്ലാ സ്ത്രീകളും ഒരുമിച്ച്‌ മെൻസ്‌ട്രേറ്റ് ചെയ്യും. ഫുൾ മൂൺ സമയത്ത് എല്ലാവരും സെലിബ്രേറ്റ് ചെയ്യും. ചന്ദ്രനും എന്റെ മൂഡും തമ്മിൽ വളരെ കണക്‌ട്ഡ് ആണെന്ന് എനിക്ക് തോന്നാൻ തുടങ്ങി. അതേകുറിച്ച്‌ വായിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് താൽപര്യം തോന്നി’ – അമല കൂട്ടിച്ചേർത്തു.