വീണ്ടും ഞെട്ടിക്കാൻ ദുൽഖർ, ഇത്തവണ സീതാരാമം ടീമിന്റെ കൂടെ ഒരു പാൻ ഇന്ത്യൻ സ്റ്റാറും; റിപ്പോർട്ടുകൾ പുറത്ത്

സീതാരാമത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്കിടിൽ വലിയ സ്വീകാര്യത സൃഷ്ടിക്കാൻ ദുൽഖർ സൽമാന് സാധിച്ചിരുന്നു. 90 കോടിയിലധികം കളക്ഷൻ നേടി സീതാരാമം വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ ദുൽഖറിന്റെ പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്.…

സീതാരാമത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്കിടിൽ വലിയ സ്വീകാര്യത സൃഷ്ടിക്കാൻ ദുൽഖർ സൽമാന് സാധിച്ചിരുന്നു. 90 കോടിയിലധികം കളക്ഷൻ നേടി സീതാരാമം വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ ദുൽഖറിന്റെ പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. അതിൽ തന്നെ സീതാരാമം ടീം വീണ്ടും ഒന്നിക്കുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ ദുൽഖർ സാക്ഷാൽ പ്രഭാസിനൊപ്പമാകും എത്തുക എന്നുള്ളതാണ് ശ്രദ്ധേയം.

സീതാരാമത്തിൽ സീതയായി എത്തിയ മൃണാൾ താക്കൂർ നായികയാകുന്ന സിനിമയിൽ അതിഥി വേഷത്തില്ലാകും ദുൽഖർ എത്തുക. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. സലാർ 2 , സന്ദീപ് റെഡ്ഡി വാങ്കയുടെ സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളാണ് പ്രഭാസ് അടുത്തതായി ചെയ്യുക. നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി മെയ് 9ന് റിലീസ് ചെയ്യും ചെയ്യും.

ഈ സിനിമയിലും ദുൽഖർ അതിഥി വേഷത്തിൽ എത്തുമെന്നുള്ള റിപ്പോർട്ടുകളുണ്ട്. കമൽഹാസൻ, അമിതാബ് ബച്ചൻ, എസ് എസ് രാജമൗലി എന്നിവരും പ്രഭാസിനൊപ്പം കൽക്കിയിൽ അഭിനയിച്ചിട്ടുണ്ട്. ലക്കി ഭാസ്‌കർ എന്ന തെലുങ്ക് ചിത്രവും സൂര്യ- സുധ കൊങ്ങര ടീമിന്റെ വരാനിരിക്കുന്ന സിനിമയിലും നടൻ അഭിനയിക്കും. കാന്ത, ഗോലി എന്നീ തമിഴ് ചിത്രങ്ങളും ദുൽഖർ സൽമാൻ ചെയ്യുമെന്നാണ് സൂചന.