അഡ്ജസ്റ്റ്മെന്റിന് തയാറാണോ എന്ന് ചിലർ ചോദിച്ചു; തുറന്ന് പറഞ്ഞ് മൃദുല വിജയ്

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് സീരിയൽ സിനിമ താരമായ മൃദുല വിജയ്.ഇപ്പോഴിതാ സിനിമയിൽ നിന്നും വന്ന താൻ മിനിസ്‌ക്രീനിൽ മാത്രമായി ഒതുങ്ങിപ്പോയതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് മൃദുല വിജയ്. സിനിമയിൽ നിന്നും തനിക്ക്…

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് സീരിയൽ സിനിമ താരമായ മൃദുല വിജയ്.ഇപ്പോഴിതാ സിനിമയിൽ നിന്നും വന്ന താൻ മിനിസ്‌ക്രീനിൽ മാത്രമായി ഒതുങ്ങിപ്പോയതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് മൃദുല വിജയ്. സിനിമയിൽ നിന്നും തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

തന്നനോട് സിനിമ മേഖലയിൽ നിന്ന് പലരും അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിരുന്നു, എന്നാൽ താന് അതിന് നിൽക്കാതെ ഇരുന്നപ്പോൾ സിനിമയിലെ അവസരങ്ങൾ കുറഞ്ഞു എന്നാണ് മൃദുല വിജയ് പറയുന്നത്.അതിനാൽ തന്നെ തനിക്ക് വളരെ കുറഞ്ഞ ബജറ്റിലുള്ള സിനിമകൾ മാത്രമാണ് ചെയ്യാൻ പറ്റിയതെന്നും താരം പറഞ്ഞു.എന്നാൽ തനിക്ക് ഇതുവരെ സീരിയലിൽ നിന്ന് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു.

താൻ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് സീരിയൽ ഫീൽഡിലും അങ്ങനെയൊക്കെ ഉണ്ടെന്ന് എന്നാൽ തനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നുമാണ് താരം പറയുന്നത്. സീരിയൽ നടനായ യുവ കൃഷ്ണയെയാണ് താരം വിവാഹം ചെയ്തത്. വിവാഹശേഷവും അഭിനയരംഗത്ത് തുടർന്നിരുന്നു. എന്നാൽ പ്രഗ്നൻസിയോടെയാണ് മൃദുല കരിയറിൽ നിന്ന് ബ്രേക്കെടുത്തത്. മാസങ്ങൾക്ക് മുന്നെ ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. പ്രഗ്നൻസി ടെസ്റ്റ് മുതൽ തന്‌റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ മൃദുല വിജയ് പങ്കുവെച്ചിരുന്നു.